നിക്ഷേപ തട്ടിപ്പ്: മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി
1540260
Sunday, April 6, 2025 7:23 AM IST
പഴയങ്ങാടി: നിക്ഷേപത്തിന് ഇരട്ടി ലാഭം തരാമെന്ന് വിശ്വസിപ്പിച്ച് മാർക്കറ്റിംഗ് കന്പനിയുടെ മറവിൽ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി. തളിപ്പറന്പ് ചിറവക്കിലെ സിഗ്ടെക് മാർക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി മുങ്ങിയ കോട്ടയം അയ്മനം സ്വദേശിനി വൃന്ദാ രാജേഷാണ് (44) പയ്യന്നൂർ കോടതിയിൽ കീഴടങ്ങിയത്.
പ്രതിയെ റിമാൻഡ് ചെയ്ത കോടതി കണ്ണൂർ വനിതാ ജയിലിലേക്കയച്ചു.നാട്ടിലും വിദേശത്തും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിക്കെതിരെ 2022ൽ കോടതി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുച്ചിരുന്നു. പരിയാരം സ്റ്റേഷനിലും ഇവർക്കെതിരേ സമാന രീതിയിലുള്ള കേസുകളുണ്ടെന്ന് പഴയങ്ങാടി പോലീസ് പറഞ്ഞു.