മാസപ്പടി വിവാദം: മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
1539690
Saturday, April 5, 2025 1:02 AM IST
കണ്ണൂർ: മാസപ്പടി കേസിൽ മകൾ വീണാ വിജയനെതിരേ കേസുടത്ത സാഹചര്യത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കണ്ണൂരിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ നടന്ന രാപ്പകൽ സമരവേദിയിൽ നിന്ന് മുഖ്യമന്ത്രിയുടെ കോലവുമായി നഗരത്തിൽ പ്രകടനം നടത്തിയ ശേഷം കെഎസ്ആർടിസിക്കു സമീപം വച്ചാണ് കോലം കത്തിച്ചത്.
ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി, മേയർ മുസ്ലിഹ് മഠത്തിൽ, എഐസിസി വക്താവ് ഷമാ മുഹമ്മദ്, യുഡിഎഫ് നേതാക്കളായ കെ.പി. താഹിർ, ബി.കെ.അഹമദ്, വി.വി. പുരുഷോത്തമൻ, കെ. പ്രമോദ്, സി. സമീർ, സി.വി. ഗോപിനാഥ്, ഷമീമ, അസ്ലം പാറേത്ത്, ഉഷ, കലിക്കോടൻ രാഗേഷ്, മനോജ് കൂവേരി എന്നിവർ നേതൃത്വം നൽകി.