യുഡിഎഫ് രാപ്പകൽ സമരം നടത്തി
1539693
Saturday, April 5, 2025 1:02 AM IST
ഫണ്ട് അനുവദിക്കാതെ
തദ്ദേശ സ്ഥാപന പദ്ധതികൾ
സർക്കാർ അട്ടിമറിക്കുന്നു:
മാർട്ടിൻ ജോർജ്
കണ്ണൂർ: തദ്ദേശസ്ഥാപനങ്ങൾക്ക് യഥാസമയം ഫണ്ട് അനുവദിക്കാതെ വികസന പ്രവർത്തനങ്ങളെ സർക്കാർ അട്ടിമറിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. സർക്കാർ യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളോട് കാട്ടുന്ന നിലപാടിൽ പ്രതിഷേധിച്ച് യുഡിഎഫ് കണ്ണൂർ കളക്ടറേറ്റ് പടിക്കൽ ആരംഭിച്ച രാപ്പകൽ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതി വിഹിതം ഗഡുക്കളായി നൽകുന്നതിൽ സർക്കാർ കൃത്യത പുലർത്തുന്നില്ല. ഡിസംബറിൽ നൽകേണ്ട രണ്ടാമത്തെ ഗഡു മാർച്ചിലാണ് നൽകിയത്. മാർച്ചിൽ ഫണ്ടനുവദിച്ചാൽ തൊട്ടടുത്ത ദിവസം അത് വിനിയോഗിക്കാൻ കഴിയില്ലെന്ന് സർക്കാരിനറിയാഞ്ഞിട്ടല്ല. ഫണ്ട് അനുവദിച്ച ശേഷം മാർച്ചിൽ വിനിയോഗിച്ചില്ലെന്ന് പറഞ്ഞ് തിരിച്ചു പിടിക്കാനുള്ള സർക്കാരിന്റെ കുതന്ത്രമാണ് ഇതെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.
സമാപന സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. താഹിർ അധ്യക്ഷത വഹിച്ചു.
ചപ്പാരപ്പടവ്: യുഡിഎഫ് ചപ്പാരപ്പടവ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന സദസ് നടത്തി. വി.പി. അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചപ്പാരപ്പടവ് പഞ്ചായത്ത് ചെയർമാൻ ഒ.കെ. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. അലി മങ്കര മുഖ്യപ്രഭാഷണം നടത്തി.
ബാലകൃഷ്ണൻ കൂവേരിക്കാരൻ, പി. അബ്ദുൾ ലത്തീഫ് ഹാജി, സുനിജ ബാലകൃഷ്ണൻ, കൂലേരി കൃഷ്ണൻ, ഇസ്മായിൽ,ജോസഫ് ജോൺ ഉഴുന്നുപാറയിൽ, അബ്ദുൾ റഹ്മാൻ പെരുവണ, സണ്ണി പോത്തനാംതടം, സജി ഓതറ, ജോസ് ഏത്തക്കാട്ട്, സജി കിടാരം, പി.ടി. ജോൺ, ഉനൈസ് എരുവാട്ടി എന്നിവർ പ്രസംഗിച്ചു.
കരുവഞ്ചാൽ: കരുവഞ്ചാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് ടോമി കുന്പിടായാമാക്കൽ, ബിജു പുളിയംതൊട്ടി, ദേവസ്യ പാലപ്പുറം, പ്രിൻസ് പയ്യമ്പള്ളി, എ.ടി. ജോസ്, മനോജ് കുറ്റിക്കാട്ട്, അനീഷ്കണിവേലി, മുരളി, പോൾ മഞ്ഞപ്പള്ളി, ഷൈനി വട്ടക്കാട്ട്, ജിഷ ദീപേഷ്, ജസ്റ്റിൻ മൈലാടൂർ, രാജേഷ് മുണ്ടയ്ക്കമറ്റം, അനു പയ്യംപള്ളി, നോബിൾ കുരിയൻ, അൻവർ, നൈജു പള്ളിത്തറ, ജിൻസ് പയ്യമ്പള്ളിൽ, ജോർജുകുട്ടി കുഴിവേലി, ചാൾസ് പൊന്നാറ്റിൽ, ബെന്നി മുകളേൽ എന്നിവർ നേതൃത്വം നൽകി.
ചെമ്പേരി: യുഡിഎഫ് ഏരുവേശി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചെമ്പേരി ടൗണിൽ സംഘടിപ്പിച്ച രാപ്പകൽ സമരം ശ്രീകണ്ഠപുരം മുനിസിപ്പൽ ചെയർപേഴ്സൺ കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസ് പരത്തനാൽ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി കെ.പി. ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തി, ജോണി മുണ്ടയ്ക്കൽ, ജോസഫ് കൊട്ടുകാപ്പള്ളിൽ, ഗംഗാധരൻ കായിക്കൽ, തോമസ് ചാലിൽ, ജോയി കുഴിവേലിപ്പുറത്ത്, മോഹനൻ മൂത്തേടൻ, ടെസി ഇമ്മാനുവൽ, ഷൈല ജോയി, ജയശ്രീ ശ്രീധരൻ, പൗളിൻ തോമസ്, ഷീജ ഷിബു, ഏബ്രഹാം കാവനാടിയിൽ, ജസ്റ്റിൻ തുളുമ്പൻമാക്കൽ, ആൽബിൻ അറയ്ക്കൽ, ജസ്റ്റിസൺ ചാണ്ടിക്കൊല്ലി, ജോൺസൺ പുലിയുറുമ്പിൽ, സൂസമ്മ ഐക്കരക്കാനായിൽ, ശ്രീനാഥ് നെല്ലൂർ, തങ്കച്ചൻ അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
ആലക്കോട്: ആലക്കോട് ടൗണിൽ നടത്തിയ രാപ്പകൽ സമരം യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ തോമസ് വെക്കത്താനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ബാബു പള്ളിപ്പുറം അധ്യക്ഷത വഹിച്ചു.
ജോസ് വട്ടമല, വി.എ. റഹീം, ലക്ഷ്മണൻ പാച്ചേനി, ജോജി കന്നിക്കാട്ട്, ജിൻസ് മാത്യു, പി.എം. മുഹമ്മദ് കുഞ്ഞി, വി.വി. അബ്ദുള്ള, റോയി ചക്കാനിക്കുന്നേൽ, ബിജി മുതുകാട്ടിൽ, ജോൺസൺ ചിറവയൽ, സിബിച്ചൻ കളപ്പുര, വർഗീസ് പയ്യമ്പള്ളി, പി.കെ. അബൂബക്കർ, പി.എ. മുഹമ്മദ് കുഞ്ഞി, അപ്പച്ചൻ ഞവരക്കാട്ട്, ഐസക്ക് മുണ്ടിയാങ്കൽ, ലാലു കുന്നപ്പള്ളി, ബിനോയ് പാലാനാനി, നിഷാ ബിനു, മാത്യു പുതിയേടം, അപ്പുക്കുട്ടൻ സ്വാമിമഠം, ആലിസ്, മേഴ്സി, പി.സി. ആയിഷ, സോണിയ നൈജു, കവിതാ ഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു.
ഉദയഗിരി: കാർത്തികപുരത്ത് യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം.എ. ഖലീൽ റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി.
ഡിസിസി സെക്രട്ടറി ബിജു പുളിയൻതൊട്ടി, ഇ.എം. നാസർ, മേരി ജയിംസ്, വിനോദ്, ഷെന്നി മാങ്കോട്ടിൽ, ബെന്നി പീടികയിൽ, സരിത ജോസ്, ടോമി കണയങ്കൽ, ബേബി കോയിക്കൽ, ടോമി കാടൻകാവിൽ, മിനി ഉപ്പൻമാക്കൽ, ടെസി ആലുംമൂട്ടിൽ, ഷൈലജ സുനിൽ, സിന്ധു തോമസ്, മിനി മാത്യു, സൂസമ്മ ഈയലേൽ, മിനി പാലാക്കാവുങ്കൽ, കെ.കെ. ചന്ദ്രൻ, മോഹനൻ പറപ്പള്ളി, സി.പി. സാബു, രഞ്ജിത്ത് ഇരുപ്പക്കാട്ട്, സി.ബി. കൃഷ്ണൻകുട്ടി, ജോർജ് ചാത്തനാട്ട്, ഷാഹുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു.