യുഡിഎഫ് രാപ്പകൽ സമരം നടത്തി
1540234
Sunday, April 6, 2025 7:14 AM IST
പഴയങ്ങാടി: ബജറ്റ് വിഹിതം വെട്ടിക്കുറച്ച് വികസനം സ്തംഭിപ്പിക്കുകയും, തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്ത ഞെരിക്കുകയും ചെയ്യുന്ന എൽഡിഎഫ് സർക്കാരിനെതിരേ, ആശാ വർക്കർമാരായ സ്ത്രീ സമൂഹത്തിന്റെ സമരത്തെ അവഹേളിക്കുകയും ചെയ്യുന്ന ഭരണകൂട അഹങ്കാരത്തിനെതിരേയും യുഡിഎഫ് മാടായിപഞ്ചായത്ത് കമ്മിറ്റി പഴയങ്ങാടിയിൽ രാപ്പകൽ സമരം നടത്തി.
കല്യാശേരി മണ്ഡലം യുഡിഎഫ് കൺവീനർ എസ്.കെ.പി. സക്കരിയ ഉദ്ഘാടനം ചെയിതു. എസ്.യു. റഫീഖ് അധ്യക്ഷത വഹിച്ചു. രജിത്ത് നാറാത്ത് മുഖ്യപ്രഭാഷണം നടത്തി.എം. പവിത്രൻ, എം.പി. ഉണ്ണികൃഷ്ണൻ, സഹീദ് കായിക്കാരൻ, മോഹനൻ കക്കോപ്രവൻ, എ.പി. ബദറുദ്ധീൻ, ജോയ് ചൂട്ടാട്, പി.എം. ശരീഫ്, സുധീഷ് വെള്ളച്ചാൽ തുടങ്ങിയവർ പ്രസംഗിച്ചു.