പോലീസ് സ്റ്റേഷനിലെ വെടി; അന്വേഷണമാരംഭിച്ചു
1540257
Sunday, April 6, 2025 7:23 AM IST
തലശേരി: ടൗൺ പോലീസ് സ്റ്റേഷനിൽ പാറാവുകാരന്റെ കൈയിലെ പിസ്റ്റളിൽ നിന്ന് വെടിപൊട്ടി വനിതാ പോലീസ് ഓഫീ സർക്ക് പരിക്കേറ്റ സംഭവത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചു. സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ചൊക്ലി സിഐ കെ.വി. മഹേഷിനാണ് അന്വേഷണച്ചുമതല. സംഭവത്തിൽ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ സുബിനിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനായിരുന്നു സംഭവം. പാറാവ് ഡ്യൂട്ടി മാറുന്നതിനിടെ സുബിന്റെ കൈയിൽനിന്നും നിലത്ത് വീണ പിസ്റ്റൾ അശ്രദ്ധമായി കൈകാര്യം ചെയ്തപ്പോൾ അബദ്ധത്തിൽ വെടിപൊട്ടിയെന്നാണ് പ്രാഥമിക നിഗമനം.