കസ്റ്റംസ് തളിപ്പറന്പ് ഗവ. ആശുപത്രിക്ക് കോൺക്രീറ്റ് ടാങ്കും ശുചിമുറിയും നിർമിച്ചുനൽകി
1539696
Saturday, April 5, 2025 1:02 AM IST
തളിപ്പറമ്പ്: കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റിന്റെ നേതൃത്വത്തിൽ സ്വച്ഛത ആക്ഷൻ പ്ലാൻ പദ്ധതകി പ്രകാരം തളിപ്പറന്പ് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിനായി നിർമിച്ച കോൺക്രീറ്റ് ടാങ്കും ടോയ്ലറ്റ് കോംപ്ലക്സിന്റെയും സമർപ്പണം നടന്നു. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ കെ. പദ്മാവതി പരിപാടി ഉദ്ഘാടനം ചെയ്തു.
തളിപ്പറന്പ് നഗരസഭവൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ അധ്യക്ഷത വഹിച്ചു. ആശുപത്രി ആർഎംഒ ഡോ. ജുനൈദ്, സൂപ്രണ്ട് ഡോ. വി.വി ആശ എന്നിവർ പ്രസംഗിച്ചു. കസ്റ്റംസ് പ്രിവന്റീവ് കണ്ണൂർ ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ എൻ.സി. പ്രശാന്ത്, പി.കെ. ഹരിദാസൻ, എം.കെ. രാമചന്ദ്രൻ, ഇൻസ്പെക്ടർ ടി.വി. ശശിധരൻ, ഹെഡ് ഹവിൽദാർ സി.വി. ശശീന്ദ്രൻ, ആശുപത്രി പിആർഒ വിജേഷ് എന്നിവർ പങ്കെടുത്തു.
9,48000 രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് ടാങ്കും ശുചിമുറി കോംപ്ലക്സും നിർമിച്ചത്. സ്വച്ഛത ആക്ഷൻ പ്ലാൻ 2024-25ന്റെ ഫണ്ട് ഉപയോഗിച്ച് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് ജില്ലയിൽ ഏറ്റെടുത്ത് നടത്തുന്ന രണ്ടാമത്തെ പദ്ധതിയാണിത്.
നേരത്തെ തലശേരിയിലെ തിരുവങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഭക്ഷണശാലയിലേക്ക് രണ്ടര ലക്ഷം രൂപ ചെലവിൽ സ്റ്റീൽ മേശകളും, ബഞ്ചുകളും നൽകിയിരുന്നു.