സഹപാഠികൾ വാർഷിക യോഗം സംഘടിപ്പിച്ചു
1539699
Saturday, April 5, 2025 1:02 AM IST
കുടിയാന്മല: മേരി ക്വീൻസ് ഹൈസ്കൂളിലെ ആദ്യ ബാച്ച് എസ്എസ്എൽസി സഹപാഠികളുടെ കൂട്ടായ്മയായ "മേരി ക്വീൻസ് പയനിയേഴ്സി'ന്റെ വാർഷിക ജനറൽ ബോഡി യോഗം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂൾ മുഖ്യാധ്യാപകൻ സുനിൽ ജോസഫ് ഉദ്ഘാടനം ചെയ്തു. സഹപാഠി കൂട്ടായ്മ പ്രസിഡന്റ് കെ. എത്സിക്കുട്ടി ജോൺ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി. ജോർജ് ആമുഖ പ്രഭാഷണം നടത്തി. ജോയിന്റ് സെക്രട്ടറി കുസുമം ജേക്കബ് വാർഷിക റിപ്പോർട്ടും ട്രഷറർ എം.എൻ. ബാലകൃഷ്ണൻ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
ചടങ്ങിൽ സ്കൂളിലെ ഈ വർഷത്തെ കലാതിലകമായ എ.എസ്. അനഘയെ കാഷ് അവാർഡും മെമന്റോയും നല്കി അനുമോദിച്ചു. ജോയിന്റ് സെക്രട്ടറി ടി.വി. മേരിക്കുട്ടി പ്രസംഗിച്ചു. ഭാരവാഹികളായി ജോസ് മാത്യു-പ്രസിഡന്റ്, കുസുമം ജേക്കബ്-സെക്രട്ടറി, എം.എൻ. ബാലകൃഷ്ണൻ- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു. സ്കൂൾ ജൂബിലി ആഘോഷങ്ങളിൽ സജീവമായി സഹകരിക്കാനും യോഗം തീരുമാനിച്ചു.