മൂന്നാം പീടിക വിശുദ്ധ അന്തോണിസിന്റെ തീർഥാടന കേന്ദ്രത്തിൽ തിരുനാളിന് തുടക്കം
1492031
Friday, January 3, 2025 1:01 AM IST
കണ്ണൂർ: മൂന്നാം പിടിക വിശുദ്ധ അന്തോണീസിന്റെ തീർഥാടന കേന്ദ്രത്തിൽ തിരുനാൾ ആരംഭിച്ചു.ഹോളി ട്രിനിറ്റി കത്തീഡ്രൽ വികാരി ഫാ. ജോയ് പൈനാടത്ത് കൊടിയേറ്റി. കൊടിയേറ്റത്തിനു മുന്പ് ജപമാലയോടെ ആരംഭിച്ച തിരുക്കർമങ്ങളുടെ തുടക്കത്തിൽ വിശുദ്ധ അന്തോണീസിന്റെ അതിപുരാതന തിരുസ്വരൂപം പൊതു വണക്കത്തിനായി ഫാ.ജോയ് പൈനാടത്ത് പ്രതിഷ്ഠിച്ചു. ഫാ. എബി സെബാസ്റ്റ്യൻ സഹകാർമികത്വം വഹിച്ചു. നേർച്ച വിതരണവും നടന്നു.
13 വരെ തിരുനാൾ ദിവസങ്ങളിൽ എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന് ജപമാല, ദിവ്യബലി, നൊവേന, നേർച്ച വിതരണം എന്നിവ ഉണ്ടാകും. പ്രധാന തിരുനാൾ ദിനമായ 14ന് വൈകുന്നേരം 4.30ന് നടക്കുന്ന ആഘോഷമായ സമൂഹബലിക്ക് കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ട് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ വർണ്ണശബളമായ നഗരപ്രദക്ഷിണം നടക്കും.
സമാപന ദിവസമായ 21ന് വൈകുന്നേരം അഞ്ചിന്ജപമാലയും ലത്തീൻ ഭാഷയിൽ ആഘോഷമായ ദിവ്യബലിയും നൊവേനയും നടക്കും. കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ഊട്ടു നേർച്ചയും ഉണ്ടായിരിക്കും.