കോലുവള്ളി തിരുക്കുടുംബ ദേവാലയ തിരുനാൾ മൂന്ന് മുതൽ
1491386
Tuesday, December 31, 2024 7:28 AM IST
ചെറുപുഴ: കോലുവള്ളി തിരുക്കുടുംബ ദേവാലയത്തിൽ തിരുനാൾ ആഘോഷവും ഉണ്ണീശോയുടെ നൊവേനയും എണ്ണ നേർച്ചയും ജനുവരി മൂന്ന് മുതൽ 12 വരെ നടക്കും. മൂന്നിന് ഉച്ച കഴിഞ്ഞ് മൂന്നിന് തിരുസ്വരൂപ പ്രതിഷ്ഠ. 3.30 ന് ഇടവകാ വികാരി ഫാ. ജേക്കബ് കുറ്റിക്കാട്ടുകുന്നേൽ തിരുനാളിന് കൊടിയേറ്റും. 3.45 ന് സെമിത്തേരി സന്ദർശനം.നാലിന് ദിവ്യകാരുണ്യ ആരാധന, നൊവേന, ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം എന്നീ തിരുക്കർമങ്ങൾക്ക് ഫാ.ഷിൻസ് പനയ്ക്കപ്പള്ളി കാർമികത്വം വഹിക്കും.
10 വരെ എല്ലാ തിരുനാൾ ദിവസങ്ങളിലും ഉച്ച കഴിഞ്ഞ് 3.30ന് ദിവ്യകാരുണ്യ ആരാധന, നാലിന് നൊവേന, ആഘോഷമായ വിശുദ്ധകുർബാന, വചന സന്ദേശം എന്നിവ നടക്കും. 11 ന് നാലിന് നൊവേന, ആഘോഷമായ വിശുദ്ധ കുർബാന എന്നിവയ്ക്ക് ചെറുപുഴ സെന്റ് മേരീസ് ഫൊറോന ദേവാലയ വികാരി ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ട് കാർമികത്വം വഹിക്കും. ഫാ.ജോൺ എടാട്ട് വചന സന്ദേശം നൽകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം. വിസ്മയമാജിക് മാജിക് വിഷൻ അവതരിപ്പിക്കുന്ന മാന്ത്രികച്ചെപ്പ് മാജിക് ഷോ. സമാപന ദിവസമായ 12ന് രാവിലെ 6.45 ന് വിശുദ്ധ കുർബാന. 9.30ന് ആഘോഷമായ റാസ. ഫാ.ജോസഫ് വടക്കേപ്പറമ്പിൽ, ഫാ.കുര്യാക്കോസ് മീൻപുഴയ്ക്കൽ എന്നിവർ കാർമികത്വം വഹിക്കും.തുടർന്ന് പ്രദക്ഷിണം, ലദീഞ്ഞ്, സമാപനാശിർവാദം. സ്നേഹവിരുന്നോടുകൂടി തിരുനാൾ സമാപിക്കും. വിവിധ ദിവസങ്ങളിൽ ഫാ.ജോർജ് മുണ്ടൻകുന്നേൽ, ഫാ.ബിനോയി വാഴയിൽ, ഫാ.ജോസഫ് കോയിപ്പുറം, ഫാ. മാത്യു കല്ലുങ്കൽ, ഫാ.ആൻറണി മറ്റക്കോട്ടിൽ, ഫാ.ജെയിംസ് വാളിമലയിൽ, ഫാ.ജോസഫ് ചാത്തനാട്ട് എന്നിവർ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും.
തളിപ്പറന്പ് സെന്റ് മേരീസ് ഫൊറോന തീർഥാടന
കേന്ദ്രത്തിൽ തിരുനാൾ മൂന്ന് മുതൽ
തളിപ്പറന്പ്: സെന്റ് മേരീസ് ഫൊറോന തീർഥാടന കേന്ദ്രത്തിൽ അമലോത്ഭവ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ മഹോത്സവം ജനുവരി മൂന്നുമുതൽ 12 വരെ നടക്കും. മൂന്നിനു വൈകുന്നേരം 4. 30ന് ജപമാല, അഞ്ചിന് കൊടി ഉയർത്തൽ വികാരി ഫാ. മാത്യു ആശാരിപ്പറന്പിൽ. വൈകുന്നേരം 5.15ന് ദിവ്യബലി, വചനസന്ദേശം, നൊവേന, ലദീഞ്ഞ്. ഫാ. ജയിംസ് മേലേടത്ത് കാർമികത്വം വഹിക്കും.
നാലിനു വൈകുന്നേരം അഞ്ചിന് ദിവ്യബലി, വചനസന്ദേശം, നൊവേന, ലദീഞ്ഞ്. ഫാ. അഖിൽ മുക്കുഴി കാർമികത്വം വഹിക്കും. അഞ്ചിനു വൈകുന്നേരം 5.15ന് ദിവ്യബലി, വചനസന്ദേശം, നൊവേന, ലദീഞ്ഞ്. ഫാ. തോമസ് തയ്യിൽ കാർമികത്വം വഹിക്കും. ആറുമുതൽ ഒന്പതു വരെ തീയതികളിൽ വൈകുന്നേരം അഞ്ചിന് നടക്കുന്ന ദിവ്യബലി, വചനസന്ദേശം, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ഡെന്നിസ് നെല്ലിത്താനം, ഫാ. തോമസ് പട്ടാംകുളം, ഫാ. മാത്യു നരിക്കുഴി, ഫാ. മാത്യു വേങ്ങക്കുന്നേൽ എന്നിവർ കാർമികത്വം വഹിക്കും.
10ന് വൈകുന്നേരം അഞ്ചിന് ഉദ്ഘാടനം, ദിവ്യബലി, വചനസന്ദേശം, നൊവേന, ലദീഞ്ഞ്. ഫാ. ജോർജ് പുഞ്ചതറപ്പേൽ കാർമികത്വം വഹിക്കും. രാത്രി ഏഴിന് കലാസന്ധ്യ. 11ന് വൈകുന്നേരം നാലിന് ആഘോഷമായ തിരുനാൾ കുർബാന. ഫാ. ജേക്കബ് വെണ്ണായപ്പള്ളിൽ കാർമികത്വം വഹിക്കും. വൈകുന്നേരം ആറിന് തളിപ്പറന്പ് നഗരവീഥിയിലൂടെ പ്രദക്ഷിണം. രാത്രി എട്ടിന് സമാപന ആശീർവാദം, വാദ്യവിസ്മയം. 12ന് പുലർച്ചെ 5.30ന് ദിവ്യകാരുണ്യ ആരാധന, 6.30ന് ദിവ്യബലി. രാവിലെ ഒന്പതിന് ആഘോഷമായ തിരുനാൾ ദിവ്യബലി. ഫാ. സ്റ്റാനി ആനകുത്തിയിൽ കാർമികത്വം വഹിക്കും. രാവിലെ 11ന് പ്രദക്ഷിണം, ഉച്ചയ്ക്ക് 12.30ന് സമാപന ആശിർവാദം, സ്നേഹവിരുന്ന്.