രാജഗിരി സെന്റ് അഗസ്റ്റ്യൻസ് പള്ളി തിരുനാൾ തുടങ്ങി
1491385
Tuesday, December 31, 2024 7:28 AM IST
ചെറുപുഴ: രാജഗിരി സെന്റ് അഗസ്റ്റ്യൻസ് പള്ളി തിരുനാളിനു തുടക്കമായി. ഇടവക വികാരി ഫാ. ജെയിംസ് വാളിമലയിൽ സിഎസ്ടി തിരുനാളിനു കൊടിയേറ്റി. തുടർന്നു നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ. അരുൺ പടിഞ്ഞാറേ ആനശേരിൽ കാർമികത്വം വഹിച്ചു. ഇന്നു വൈകുന്നേരം 4.30ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ. ഷെബിൻ പന്തയ്ക്കൽ കാർമികത്വം വഹിക്കും. ഫാ. ജിനോ പെരുഞ്ചേരി തിരുനാൾ പ്രസംഗം നടത്തും. 6.45ന് ടൗൺ കപ്പേളയിലേക്ക് പ്രദക്ഷിണം. എട്ടിന് നാസിക് ബാൻഡ് ഫ്യൂഷൻ.
നാളെ രാവിലെ 10ന് അഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. സിൽജോ ആവണിക്കുന്നേൽ കാർമികത്വം വഹിക്കും. തുടർന്ന് ലദീഞ്ഞ്, സമാപനാശീർവാദം. സ്നേഹവിരുന്നോടുകൂടി തിരുനാൾ സമാപിക്കും.