മെഗാ മ്യൂസിക്കൽ നൈറ്റ് നടത്തി
1491370
Tuesday, December 31, 2024 7:28 AM IST
നെടുംപുറംചാൽ: നെടുംപുറംചാൽ ടിപ്പു സുൽത്താൻ ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ മെഗാ മ്യൂസിക്കൽ നൈറ്റ്-2024 സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനം നെടുംപുറം ചാൽ സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ ജോസ് മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു.അരുൺ ആനന്ദ് അധ്യക്ഷത വഹിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധതരം കലാപരിപാടികളും അരങ്ങേറി. ചലചിത്ര പിന്നണി ഗായകൻ സുധീഷ് ചാലക്കുടി നയിച്ച പയ്യന്നൂർ ഹാർട്ട് ബീറ്റ്സ് ഓർക്കസ്ട്രയുടെ മെഗാ മ്യൂസിക്കൽ നൈറ്റും സമ്മാനകൂപ്പൺ നറുക്കെടുപ്പും സമ്മാനവിതരണവും നടന്നു.