ഇരിട്ടി പഴയ പാലം-മേലെ സ്റ്റാൻഡ് ബൈപാസ് നിർമാണം ആരംഭിച്ചു
1491367
Tuesday, December 31, 2024 7:28 AM IST
ഇരിട്ടി: ഇരിട്ടി പഴയ പാലം - മേലെ സ്റ്റാൻഡ് ബൈ പാസ് റോഡ് യാഥാർഥ്യമാകുന്നു. വർഷങ്ങളായുള്ള ഈ ആവശ്യത്തിന്റെ ആദ്യഘട്ടത്തിന് പച്ചക്കൊടിയായി. ആദ്യഘട്ട നിർമാണ പ്രവൃത്തികൾക്ക് ഇന്നലെ തുടക്കമായി. 128 മീറ്റർ ബൈപ്പാസ് റോഡിന്റെ നിർമാണത്തിന് സ്ഥലം ഏറ്റെടുക്കൽ, കൈയേറ്റം ഒഴിപ്പിക്കൽ തുടങ്ങി നിരവധി കടമ്പകൾ കടന്നാണ് ആദ്യഘട്ട പ്രവർത്തിയുടെ ഉദ്ഘാടനം നടത്തിയത്.
പഞ്ചായത്ത് രേഖയിൽ മൂന്നു മീറ്റർ വരുന്ന റോഡ് അഞ്ചുമീറ്ററായി ആണ് ഇപ്പോൾ വികസിപ്പിക്കുന്നത്. ഡിജിറ്റൽ സർവെ വന്നതോടെയാണ് റോഡിന്റെ യഥാർഥ വിവരം നഗരസഭക്ക് ലഭിക്കുന്നത് . സ്ഥലം കൈയേറിയ വ്യക്തികൾ വിട്ടുനൽകാതിരുന്നതാണ് നിർമാണം ആരംഭിക്കാൻ തടസമായത്. ഇരിട്ടി നഗരസഭാചെയർപേഴ്സൺ കെ. ശ്രീലത, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സുരേഷ്, വാർഡ് അംഗം വി.പി. അബ്ദുൽ റഷീദ് എന്നിവർ സ്ഥലം ഉടമകളുമായും കെട്ടിട ഉടമകളുമായും ചർച്ച നടത്തിയാണ് ഇപ്പോൾ പ്രശ്നത്തിന് പരിഹാരം കണ്ടത്.
ആദ്യഘട്ടത്തിൽ 80 മീറ്റർ റോഡ് മൂന്നു മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്യും. ഇതിനായി നഗരസഭ 10 ലക്ഷം രൂപ വകയിരുത്തി. ഓവുചാൽ, 30 മീറ്റർ സംരക്ഷണ ഭിത്തി എന്നിവയും പൂർത്തിയാക്കും. അവശേഷിക്കുന്ന 38 മീറ്റർ ഭാഗത്തിന്റെ പ്രവൃത്തി സ്വകാര്യ പങ്കാളിത്തത്തോടെ പൂർത്തിയാക്കാൻ ആകുമെന്ന കഴിയുമെന്ന് അധികൃതർ അറിയിച്ചു . ആദ്യഘട്ടത്തിൽ തന്നെ കൈയേറ്റങ്ങൾ പൂർണമായും പൊളിച്ചുമാറ്റു.