ഒരുമ പാർക്കിന്റെ ചെങ്കൽക്കെട്ട് തകർത്തു
1492026
Friday, January 3, 2025 1:01 AM IST
ഇരിട്ടി: വള്ളിത്തോട് ഒരുമ റസ്ക്യൂ ടീം വള്ളിത്തോട് ഫെഡറൽ ബാങ്കിന് മുന്നിൽ നിർമിച്ച പാർക്കിന്റെ ചെങ്കൽകെട്ട് സാമൂഹ്യവിരുദ്ധർ തകർത്തു.
ഇതിന് മുന്പ് പാർക്കിലെ ഊഞ്ഞാൽ ഉൾപ്പെടെ നശിപ്പിക്കാൻ ശ്രമം നടന്നിരുന്നു. മാലിന്യം തള്ളുന്ന സ്ഥലങ്ങൾ പൊതുജന പങ്കാളിത്തത്തോടെ ശുചീകരിച്ചാണ് ഒരുമ റസ്ക്യൂടെ ടീം പ്രദേശം പാർക്കാക്കി മാറ്റുന്നത്. ഇത്തരത്തിൽ ഇരിപ്പിടം, ഊഞ്ഞാൽ എന്നീ സംവിധാനങ്ങളോടെ അഞ്ചു പാർക്കുകളാണ് ഒരുമ വള്ളിത്തോട് മേഖലയിൽ നിർമിച്ചത്. ഒരുമ ടീം നിർമിച്ച പാർക്ക് നശിപ്പിച്ചവരെ കണ്ടെത്തി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. രജനി പറഞ്ഞു. സാമൂഹ്യവിരുദ്ധരുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് വ്യാപാരികളും ഒരുമ ഭാരവാഹികളും പറഞ്ഞു.