ക​ണ്ണൂ​ർ: പു​തി​യ​തെ​രു, വ​ള​പ​ട്ട​ണം പാ​ലം, പാ​പ്പി​നി​ശേ​രി, പ​ഴ​യ​ങ്ങാ​ടി റോ​ഡ് ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ ളി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ൻ ഇ​ന്നു രാ​വി​ലെ മു​ത​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു വി​ടു​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് വേ​ണ്ടി എ​ഡി​എം സി. ​പ​ദ്മ​ച​ന്ദ്ര കു​റു​പ്പ് അ​റി​യി​ച്ചു.

ക​ണ്ണൂ​ർ ഭാ​ഗ​ത്തു​നി​ന്ന് ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ വ​ള​പ​ട്ട​ണം പാ​ലം ക​ഴി​ഞ്ഞ് ഇ​ട​തു​തി​രി​ഞ്ഞ് പ​ഴ​യ​ങ്ങാ​ടി റൂ​ട്ടി​ലേ​ക്ക് ക​യ​റി കോ​ട്ട​ൻ​സ് റോ​ഡ് വ​ഴി ചു​ങ്കം പാ​പ്പി​നി​ശേ​രി വ​ഴി ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് പോ​ക​ണം. ക​ണ്ണൂ​ർ ഭാ​ഗ​ത്തു​നി​ന്ന് പ​ഴ​യ​ങ്ങാ​ടി​യി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​ല​വി​ലു​ള്ള​ത് പോ​ലെ കെ​എ​സ്ടി​പി റോ​ഡ് വ​ഴി ത​ന്നെ പോ​കാം. ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ദേ​ശീ​യ​പാ​ത​യി​ലൂ​ടെ നേ​രെ വ​ൺ​വേ ആ​യി ക​ണ്ണൂ​രി​ലേ​ക്ക് പോ​കാം. ത​ളി​പ്പ​റ​മ്പി​ൽ​നി​ന്ന് വ​ന്ന് പ​ഴ​യ​ങ്ങാ​ടി​യി​ലേ​ക്ക് പോ​വു​ന്ന വാ​ഹ​ന​ങ്ങ​ൾ വ​ള​പ​ട്ട​ണം പാ​ല​ത്തി​ന് മു​മ്പാ​യി പ​ഴ​യ​ങ്ങാ​ടി റോ​ഡി​ൽ ക​യ​റി കെ​എ​സ്ടി​പി റോ​ഡ് വ​ഴി പോ​ക​ണം. പ​ഴ​യ​ങ്ങാ​ടി ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ണ്ണൂ​രി​ലേ​ക്ക് പോ​വാ​നും ത​ളി​പ്പ​റ​മ്പി​ലേ​ക്ക് പോ​വാ​നും കോ​ട്ട​ൻ​സ് റോ​ഡ് വ​ഴി ചു​ങ്ക​ത്ത്നി​ന്ന് ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ക​യ​റ​ണം.

ജ​നു​വ​രി എ​ട്ട് വ​രെ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ഷ്‌​കാ​രം ന​ട​പ്പി​ലാ​ക്കു​ക. തു​ട​ർ​ന്ന് ഇ​ത് വി​ല​യി​രു​ത്തി, വി​ജ​യ​മാ​ണെ​ങ്കി​ൽ തു​ട​രും. ഇ​ല്ലെ​ങ്കി​ൽ വീ​ണ്ടും ച​ർ​ച്ച ചെ​യ്ത് ആ​വ​ശ്യ​മാ​യ മാ​റ്റം വ​രു​ത്തും. ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം കെ.​വി. സു​മേ​ഷ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ പാ​പ്പി​നി​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ചേ​ർ​ന്ന ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​ന പ്ര​കാ​ര​മാ​ണ് ഗ​താ​ഗ​ത പ​രി​ഷ്‌​ക​ര​ണം.