പൂർവ വിദ്യാർഥി- അധ്യാപക സംഗമം
1491381
Tuesday, December 31, 2024 7:28 AM IST
വായാട്ടുപറമ്പ്: വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് യുപി സ്കൂൾ പൂർവവിദ്യാർഥി സംഘടനയായ വളപ്പൊട്ടുകളുടെ ആഭിമുഖ്യത്തിൽ പൂർവ വിദ്യാർഥി-അധ്യാപക സംഗമം സംഘടിപ്പിച്ചു. ഗ്രാൻഡ് മാസ്റ്റർ ജി.എസ് പ്രദീപ് ഉദ്ഘാടനം ചെയ്തു.
1954 ൽ ആരംഭിച്ച സ്കൂളിലെ അധ്യാപകരേയും പൂർവ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് ഓർമയിൽ ഒരു ശിശിരം കലാപരിപാടികളും നടന്നു. വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഫൊറോന വികാരി ഫാ. തോമസ് തെങ്ങുംപള്ളി അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള പുരസ്കാര വിതരണം തലശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ നിർവഹിച്ചു.
ജിൻസി ബിനു, സുനിൽ കീഴാരം, ജയിംസ് പുത്തൻപുര , കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മാത്യു കോക്കാട്ട്, സോഫിയ ചെറിയാൻ, ബെന്നി പുത്തൻനടയിൽ, വിജയകുമാർ ചാലിൽ, ദേവദത്ത്, എം.എം. ഷനീഷ്, മനു ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.