ജബ്ബാർക്കടവ് ഇക്കോ പാർക്ക് വാർഷികവും ഹരിത ടൂറിസം കേന്ദ്രം പ്രഖ്യാപനവും നടത്തി
1491771
Thursday, January 2, 2025 1:46 AM IST
ഇരിട്ടി: ജബ്ബാർക്കടവ് ഇക്കോ പാർക്കിന്റെ ഒന്നാം വാർഷികവും പുതുവത്സര ആഘോഷവും ഹരിത ടൂറിസം കേന്ദ്രം പ്രഖ്യാപനവും നടന്നു. പാർക്കിൽ നടന്ന പരിപാടികൾ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. പായം പഞ്ചായത്ത് പസിഡന്റ് പി. രജനി അധ്യക്ഷത വഹിച്ചു. ഇരിട്ടി സിഐ എ. കുട്ടികൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. വട്ട്യറ പള്ളി വികാരി ഫാ. മാർട്ടിൻ പുതുവത്സര സന്ദേശം നൽകി. പാർക്കിനെ ഹരിത ടൂറിസം കേന്ദ്രമാക്കിയുള്ള പ്രഖ്യാപനം ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സോമശേഖരൻ നിർവഹിച്ചു.
ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക, ഇക്കോ പാർക്ക് സംരക്ഷണ സമിതി പ്രസിഡന്റ് വിനോദ് കുമാർ, സെക്രട്ടറി ഷിതു കരിയാൽ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി.എൻ. ജെസി, പ്രമീള, ചെയർമാൻ മുജീബ് കുഞ്ഞിക്കണ്ടി, മെംബർമാരായ അനിൽ എം. കൃഷ്ണൻ, ഷൈജൻ ജേക്കബ്, മിനി പ്രസാദ്,എന്നിവർ പ്രസംഗിച്ചു.
ഡോ. ശിവ രാമകൃഷ്ണൻ, കെ. രമേശൻ, കെ.പി. ഷജിനി ,കെ.കെ. കുഞ്ഞു കൃഷ്ണൻ, തൊഴിലുറപ്പ് തൊഴിലാളികളിൽ 100 ദിനം പൂർത്തീകരിച്ചവരെയുംഎന്നിവരെയും ആദരിച്ചു. ഇശൽ നൈറ്റ്,ആകാശ വിസ്മയം, കുടുംബശ്രീ പ്രീമിയം കഫെയുടെ ആഭിമുഖ്യത്തിലുള്ള ഭക്ഷ്യ മേള എന്നിവയും നടന്നു.