പയ്യാവൂരിൽ മൂന്ന് വൈദികർ പൗരോഹിത്യ രജത ജൂബിലി നിറവിൽ
1491774
Thursday, January 2, 2025 1:46 AM IST
പയ്യാവൂർ: കണ്ടകശേരി സെന്റ് സെബാസ്റ്റ്യൻസ് ക്നാനായ കത്തോലിക്ക പള്ളി (പയ്യാവൂർ വലിയപള്ളി) ഇടവകാംഗങ്ങളായ ഫാ. ബോബി പന്നൂറയിൽ ഒഎസ്ബി, ഫാ. റോയി പുതുപ്പള്ളിമ്യാലിൽ ഒഎസ്ബി, ഫാ. ടോമി പുന്നശേരിൽ വിസി എന്നിവരാണ് പൗരോഹിത്യ സ്വീകരണത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്നത്.
ഇന്നു രാവിലെ 10 ന് പയ്യാവൂർ കണ്ടകശേരി സെന്റ് സെബാസ്റ്റ്യൻസ് ക്നാനായ കത്തോലിക്ക വലിയപള്ളിയിൽ ജൂബിലേറിയന്മാരായ വൈദികർ മൂവരും ചേർന്ന് കൃതജ്ഞതാ ബലിയർപ്പിക്കും. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ തിരുവചന സന്ദേശം നൽകും. തുടർന്ന് നടക്കുന്ന അനുമോദന സമ്മേളനത്തിൽ ഇടവക വികാരി ഫാ. ബേബി കട്ടിയാങ്കൽ ആമുഖപ്രഭാഷണം നടത്തും. വല്ലംബ്രോസൻ ബെനഡിക്ടൈൻ പ്രിയോർ ഫാ. ബിനോ ചേരിയിൽ, വിൻസെൻഷ്യൻ കോൺഗ്രിഗേഷൻ അസിസ്റ്റന്റ് പ്രൊവിൻഷ്യൽ ഫാ. മാത്യു തടത്തിൽ തുടങ്ങിയവർ പ്രസംഗിക്കും.