ജെറിൻ ജോസഫ് റോയിയുടെ സംസ്കാരം ഇന്ന്
1491097
Monday, December 30, 2024 6:58 AM IST
നാടിന് നഷ്ടമായത്
നല്ലൊരു നേതാവിനെ
കേളകം: നാടിന് നഷ്ടമായത് യുവജന പ്രസ്ഥാനങ്ങളിലേക്ക് ചെറുപ്പക്കാരെ അടുപ്പിച്ച നല്ലൊരു നേതാവിനെ. ശനിയാഴ്ച വൈകുന്നേരം കുണ്ടേരി ആഞ്ഞിലിക്കയത്തിൽ മുങ്ങിമരിച്ച കൊളക്കാട് നെല്ലിക്കുന്നിലെ ജെറിൻ ജോസഫ് റോയി (27) നാട്ടിലെ സാമൂഹിക-സാമൂദായിക-രാഷ്ട്രീയ മേഖലകളിൽ നിറസാന്നിധ്യമായിരുന്നു.
കെസിവൈഎം തലശേരി അതിരൂപത സെനറ്റ് അംഗം, പേരാവൂർ ഫൊറോന ജനറൽ സെക്രട്ടറി, ചെങ്ങോം ഇടവക പ്രസിഡന്റ്, മിഷൻലീഗ് പേരാവൂർ ഫൊറോന കമ്മിറ്റി അംഗം, മതാധ്യാപകൻ, സിപിഎം നെല്ലിക്കുന്ന് ബ്രാഞ്ച് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
മലയോര മേഖലയിലെ ജനങ്ങൾ നേരിടുന്ന പൊതുപ്രശ്നങ്ങളിൽ പ്രതിഷേധമറിയിക്കുന്നതിനും പരിഹാരം കാണുന്നതിനും ജെറിൻ മുൻപന്തിയിലായിരുന്നുവെന്ന് സഹപ്രവർത്തകർ ഓർക്കുന്നു.
കാക്കനാട് മാതൃക എൽപി സ്കൂളിലെ താത്കാലിക അധ്യാപകനുമായിരുന്നു. ജെറിന്റെ സംസ്കാരം ഇന്ന് 9.30ന് ചെങ്ങോം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും.