കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ സൗജന്യ കിഡ്നി സ്റ്റോൺ രോഗനിർണയ ക്യാമ്പ്
1492018
Friday, January 3, 2025 1:00 AM IST
കണ്ണൂർ: കിഡ്നി സ്റ്റോൺ ബാധിതർക്കായി ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 12ന് രാവിലെ പത്തു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെയാണ് ക്യാന്പ്. കിഡ്നി സ്റ്റോൺ ചികിത്സയിലെ അതിനൂതന സംവിധാനമായ റിറ്സ് ടിഎഫ്എൽ ഡിസ് ടെക്നിക്കിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തിയുള്ള ക്യാന്പിന് യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മുഹമ്മദ് സലിം നേതൃത്വം നൽകും.
പരമ്പരാഗത രീതികളേക്കാൾ നിരവധി ഗുണങ്ങളുള്ള ഏറ്റവും നൂതനമായ ചികിത്സാ രീതിയാണ് രീതിയാണിത്. കീഹോൾ സർജറി ആവശ്യമില്ലാത്തതിനാൽ കിഡ്നിക്ക് കേടുപാടുകൾ സംഭവിക്കുന്നില്ലെന്നും കുറഞ്ഞ ആശുപത്രിവാസം മാത്രം മതിയാകുമെന്ന പ്രത്യേകതയും റിറ്സ് ടിഎഫ്എൽ ഡിസ് ടെക്നിക്കിന്റ് പ്രത്യേകതയാണ്. വൃക്കയിൽ ദ്വാരം ഉണ്ടാക്കാതെ എത്ര വലുപ്പത്തിലുള്ള കല്ലുകളും ഇതിലൂടെ നീക്കം ചെയ്യാനാകും.
പ്രീ-സ്റ്റെന്റിഗും ആക്സസ് ഷീത്തും ആവശ്യമില്ല, ചെറിയ വലുപ്പമുള്ള ഉപകരണങ്ങൾ, റേഡിയേഷൻ ഇല്ല എന്നീ സവിശേഷതകളുള്ള അത്യാധുനിക സാങ്കേതികവിദ്യ കൂടിയാണിത്. രോഗികൾക്ക് കൂടുതൽ സുരക്ഷിതവും സുഖപ്രദവുമായ ചികിത്സയും ഇതിന്റെ പ്രത്യേകതയാണ്.
ഈസാങ്കേതികവിദ്യയിലൂടെ കിഡ്നി സ്റ്റോൺ പ്രൊസീജിയേഴ്സ് ഡോ. മുഹമ്മദ് സലിം ചെയ്തിട്ടുണ്ട്.കിഡ്നി സ്റ്റോൺ ബാധിതരായവർക്ക് ഏറ്റവും പുതിയ ചികിത്സാ മാർഗവും വിദഗ്ധ ഉപദേശവും ലഭിക്കുന്നതിന് ഈ സൗജന്യ മെഡിക്കൽ ക്യാമ്പ് മികച്ച അവസരം നൽകുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർചികിത്സയ്ക്കുള്ള ഇളവുകളും ലഭ്യമാണ്. വിശദവിവരങ്ങൾക്കും ബുക്കിംഗിനും ഫോൺ: 94978 26666.