പോസ്റ്റർ രചനാമത്സരം: സമ്മാനം വിതരണം ചെയ്തു
1492024
Friday, January 3, 2025 1:01 AM IST
ആലക്കോട്: ആലക്കോട് പൈതൽവാലി ലയൺസ് ക്ലബ് ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ഉപജില്ലാ തലത്തിൽ നടത്തിയ പോസ്റ്റർ രചനാ മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ആലക്കോട് നടന്ന ചടങ്ങിൽ ചിത്രകാരി ജിഷ കോട്ടക്കടവ് ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയ എം.പി. അശ്വതി റാം, ഫിദ മുഹമ്മദ്, പി.എസ്. നന്ദന എന്നിവർക്ക് ട്രോഫികളും സമ്മാനങ്ങളും കൈമാറി. ക്ലബ് പ്രസിഡന്റ് ബിന്നി മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബോബി ജോർജ്, ബേബി ഏബ്രഹാം, പി.സി. ബിജു, ജോജി വട്ടുകുളം, അഡ്വ. ടി.സി. സിബി, ഹൃദയ കാതറിൻ ജോസഫ്, കരിന ബോബി എന്നിവർ പ്രസംഗിച്ചു.