ട്രെയിനിൽനിന്ന് വീണ് അജ്ഞാതൻ മരിച്ചു
1491148
Monday, December 30, 2024 10:07 PM IST
കണ്ണൂർ: യശ്വന്ത്പുർ വീക്ക്ലി എക്സ്പ്രസിൽനിന്നു വീണ് അജ്ഞാതൻ മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിലായിരുന്നു സംഭവം.
ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടയിൽ വീഴുകയായിരുന്നുവെന്ന് സംശയിക്കുന്നു. വികലാംഗനെന്നു തോന്നിക്കുന്നയാളുടെ മൃതദേഹം ആർപിഎഫ്, പോലീസ് എന്നിവർ ചേർന്നു നടത്തിയ പരിശോധനയ്ക്കുശേഷം മോർച്ചറിയിലേക്കു മാറ്റി.