സ്കൂൾ കലോത്സവ സ്വർണക്കപ്പിന് ജില്ലയിൽ സ്വീകരണം നൽകി
1491554
Wednesday, January 1, 2025 5:30 AM IST
കണ്ണൂർ: തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവ നഗരയിലേക്ക് കാസർഗോഡ് നിന്ന് പ്രയാണം ആരംഭിച്ച സ്വർണ കപ്പ് യാത്രയക്ക് കണ്ണൂരിൽ സ്വീകരണം നൽകി. കഴിഞ്ഞ വർഷത്തെ ജേതാക്കളായ കണ്ണൂർ ജില്ലയിലേക്ക് എത്തിയ സ്വർണകപ്പ് പ്രയാണത്തെ കരിവെള്ളൂർ എ വി സ്മാരക ഗവ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ജില്ലയിലേക്ക് സ്വീകരിച്ചു.
തുടർന്ന് ചൊവ്വ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സ്വീകരണത്തിൽ ഡിഡിഇ ബാബു മഹേശ്വരി പ്രസാദ്, എസ് എസ്കെ ജില്ലാ കോ-ഓർഡിനേറ്റർ ഇ.സി. വിനോദ്, ഡയറ്റ് പ്രിൻസിപ്പൽ വി.വി. പ്രേമരാജൻ, സ്കൂൾ പ്രിൻസിപ്പൽ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. ചാവശേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലും സ്വീകരണം നൽകി. കൊട്ടിയൂർ ബോയ്സ് ടൗണിലെ സ്വീകരണത്തിനു ശേഷം കപ്പ് വയനാട്ടിലേക്ക് കൊണ്ടുപോയി. സ്വർണകപ്പ് നാലിന് രാവിലെ തിരുവനന്തപുരത്തെത്തും.നാലു മുതൽ എട്ടുവരെ തിരുവനന്തപുരത്തെ വിവിധ വേദികളിലായാണ് സംസ്ഥാന സ്കൂൾ കലോത്സവം.