പുതുവർഷ ആഘോഷം; കൂട്ടുപുഴ ചെക്പോസ്റ്റിൽ പരിശോധന ശക്തം
1491564
Wednesday, January 1, 2025 5:30 AM IST
ഇരിട്ടി: പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി കേരള കർണാടക അതിർത്തിയായ കൂട്ടുപുഴ എക്സൈസ്, പോലീസ് ചെക്പോസ്റ്റിൽ പരിശോധന ശക്തം.
കർണാടകയിൽ നിന്ന് എത്തുന്ന വാഹനങ്ങൾ ഉൾപ്പെടെ പരിശോധനക്ക് ശേഷമാണ് കേരളത്തിലേക്ക് കടത്തിവിടുന്നത്. അതിർത്തികളിൽ എക്സൈസ് സ്പെഷൽ ഡ്രൈവ് ആരംഭിച്ചതിന് ശേഷം ആറ് എൻഡിപിഎസ് കേസുകളും നിരോധിത പുകയില ഉല്പങ്ങളും മറ്റും കടത്തിയകൊണ്ടുവന്നതിന് 173 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എൻഡിപിഎസ് കേസിൽ രണ്ട് തവണ കൊമേർഷ്യൽ അളവിൽ എംഡിഎംഎ പിടികൂടിയിരുന്നു. ഇതിന് പുറമെയാണ് പോലീസ് എയ്ഡ്പോസ്റ്റിലും പരിശോധനയിൽ എംഡിഎംഎ പിടികൂടിയത്. പുതുവർഷം ആഘോഷിക്കാൻ കൂടുതൽ ആളുകൾ എത്തുന്നത് ചെക്പോസ്റ്റുകളിൽ ഓരോ വാഹനവും പരിശോധിക്കുക എന്നത് കടുത്ത പ്രയോഗിക ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നുണ്ട്. കൂടുതൽ വാഹനങ്ങൾ നിർത്തി പരിശോധിക്കനുള്ള സ്ഥലപരിമിതും ചെക്പോസ്റ്റിലെ പരിശോധനകൾക്ക് തടസം സൃഷ്ടിക്കുന്നുണ്ട്. അതിർത്തി കടന്നുവരുന്ന വാഹനങ്ങളുടെ അമിത വേഗതയും മറ്റൊരു പ്രതിസന്ധിയാണ്.