സ്കൂൾ തോട്ടത്തിലെ വിളവെടുത്തു
1491382
Tuesday, December 31, 2024 7:28 AM IST
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നഗരസഭാധ്യക്ഷ കെ.വി. ഫിലോമിന നിർവഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യാമ്മ മാത്യു അധ്യക്ഷത വഹിച്ചു.
സ്കൂൾ അധ്യാപകൻ മണി കുന്നിലിന്റെ നേതൃത്വത്തിൽ അധ്യാപകരും, ഓഫീസ് സ്റ്റാഫുകളും, വിനോദ്, ജയൻ, നിധിൻ, അഞ്ജന,എസ്പിസി, ജെ ആർ സി വിദ്യാർഥികളും ചേർന്നാണ് കൃഷി നടത്തിയത്. ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ടി.എം. രാജേന്ദ്രൻ , മുഖ്യാധ്യാപിക എം. വി.ഗീത, അധ്യാപകരായ രാജി, ജയ, കുമാരൻ,വിത്സൻ,ശ്യാം,സുനില,പിടിഎ പ്രസിഡന്റ് കെ.പി. ഇബ്രാഹിം തുടങ്ങിയവർ പങ്കെടുത്തു.