കർഷക സംഗമം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
1491558
Wednesday, January 1, 2025 5:30 AM IST
ആലക്കോട്: ആലക്കോട് 14, 15,16 തീയതികളിൽ നടക്കുന്ന ഇരിക്കൂർ മണ്ഡലം കർഷക സംഗമം അഗ്രിഫെസ്റ്റ് 25ന്റെ സ്വാഗത സംഘം ഓഫീസ് സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
അഗ്രിഫെസ്റ്റ്-25ന്റെ വേദിയായ നടുപ്പറമ്പിൽ സ്പോർട്സ് സിറ്റിയുടെ സമീപത്തുള്ള പൈതൽ ഹിൽസ് കോംപ്ലക്സിലാണ് സ്വാഗതസംഘം ഓഫീസ് പ്രവർത്തിക്കുന്നത്. ചടങ്ങിൽ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എം.എൻ. പ്രദീപൻ, വിഷ്ണു എസ്. നായർ, തോമസ് വക്കത്താനം, സാജൻ കെ. ജോസഫ്, ബിജി സോമൻ, കെ.എസ്. ചന്ദ്രശേഖരൻ, മിനി ഷൈബി, ഫാ. ജോസഫ് കാവനാടിയിൽ, വി.എ. റഹീം, പി.വി. ബാലൻ, ജോസ് വട്ടമല, ബാബു പള്ളിപ്പുറം, വി.ടി. ചെറിയാൻ, കെ.പി. സാബു, ടോമി കുമ്പിടിയാമ്മാക്കൽ, പി.സി. ആയിഷ, സി.എച്ച്. സീനത്ത്, ജോഷി കണ്ടത്തിൽ, അജിത്ത് രാമവർമ തുടങ്ങിയവർ പ്രസംഗിച്ചു.