ചെറുപുഴ വാണിയംകുന്നിലും കുണ്ടംതടത്തിലും വാഹനാപകടം
1492021
Friday, January 3, 2025 1:01 AM IST
ചെറുപുഴ: വാണിയംകുന്നിലും കുണ്ടംതടത്തിലും വാഹനാപകടം. വാണിയംകുന്നിൽ ഇന്നലെ രാവിലെയായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ വൈദ്യുത തൂണിടിച്ച് തകർക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു മറ്റൊരു അപകടം. പാടിയോട്ടുചാൽ ഭാഗത്ത് ചെറുപുഴ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന പിക്കപ്പ്വാൻ കുണ്ടംതടത്തിൽ നിയന്ത്രണം വിട്ട് വൈദ്യുതതൂൺ ഇടിച്ചുതകർത്ത് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. കെഎസ്ഇബി ജീവനക്കാരെത്തി തൂണുകൾ മാറ്റി വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു.