മൊബൈൽ ഫോണുകൾ മോഷ്ടിച്ച യുവതി പിടിയിൽ
1492013
Friday, January 3, 2025 1:00 AM IST
കണ്ണൂർ: നഗരത്തിൽ പുതിയ ബസ്സ്റ്റാൻഡിനു സമീപമുള്ള നാല് മൊബൈൽ കടയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച യുവതി പോലീസ് പിടിയിൽ. മരയ്ക്കാർകണ്ടി സ്വദേശി ഷംസീറയെ (36) ആണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ഏഴു വയസുള്ള കൂട്ടിയോടോപ്പം എത്തിയാണ് മോഷണം നടത്തിവന്നിരുന്നത്. മലപ്പുറം തിരൂരിലായിരുന്ന മോഷ്ടിക്കുന്ന മൊബൈൽ വില്പന നടത്തിയിരുന്നത്.
ബല്ലാർഡ് റോഡിലെ സി.കെ. ഏബ്രഹാമിന്റെ മൊബൈൽ കടയിൽനിന്നും 13,000 രൂപയുടെയും പ്രഭാത് ജംഗ്ഷനു സമീപം പുന്നങ്കണ്ടി അനുരാജിന്റെ മൊബൈൽ കടയിൽനിന്നും 35,000 രൂപയുടെയും കൊളച്ചേരി ശിവദാസന്റെ കടയിൽനിന്ന് 24,000 രൂപയുടെയും മാനന്തേരി മനോജിന്റെ മൊബൈൽ കടയിൽ നിന്നും 14,000 രൂപയുടെയും മൊബൈൽ ഫോണാണ് മോഷ്ടിച്ചത്. കടയിലെത്തി സൗഹൃദം നടിച്ച് മൊബൈൽ കൈക്കലാക്കുകയായിരുന്നു. സമാനമായ കേസിന് മുന്പും ഇവർ പോലീസ് പിടിയിലായിട്ടുണ്ട്.