യോങ് മുഡോ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളം ഓവറോൾ ചാമ്പ്യൻമാർ
1491376
Tuesday, December 31, 2024 7:28 AM IST
കാസർഗോഡ്: മഹാരാഷ്ട്രയിൽ നടന്ന ദേശീയ യോങ് മൂഡോ ചാമ്പ്യൻഷിപ്പിൽ മെഡലുകൾ വാരിക്കൂട്ടി കേരളം ഓവറോൾ ചാമ്പ്യൻമാരായി. അണ്ടർ 10, 12, 14, 18, 19 വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ 25 സ്വർണമെഡലുകളും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് കേരളം നേടിയെടുത്തത്.
എൻ.ആർ. അവന്തിക, കെ.ജെ. വിഷ്ണുപ്രിയ, സി. അജയ്, മുഹമ്മദ് സാഹിൽ റഹ്മാൻ, മുഹമ്മദ് റുഷൈക്, ജിഷ്മ രാജൻ യാൻ മുഹമ്മദ് റിയാസ്, അഭിജിത്ത് നായർ, അഭിഷേക് നായർ, അഫ്റാസ് ഇസ്മയിൽ കുരിക്കൾ, പി. കൃഷ്ണനുണ്ണി,
ടി.വി. യാദവ്, യു.വി. സാന്ദ്ര എന്നിവർ രണ്ടു വീതം സ്വർണമെഡലുകളും ആൽഫിൻ സെബാസ്റ്റ്യൻ ഒരു സ്വർണവും ഒരു വെള്ളിയും റോമിയോ രണ്ട് വെള്ളിമെഡലുകളും നേടി.
ആതിഥേയരായ മഹാരാഷ്ട്രയും ഗോവയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സംസ്ഥാന അസോസിയേഷൻ സെക്രട്ടറി സാക്കു സക്കീർ ഹുസൈൻ, കോച്ച് മനോജ് പള്ളിക്കര, ഷഹാന സാക്കു, ടീം മാനേജർ ആർ. രമേഷ്കുമാർ എന്നിവരാണ് കേരള ടീമിനെ നയിച്ചത്.