ചെറുപുഴയിൽ വ്യാപാരോത്സവം തുടങ്ങി
1491384
Tuesday, December 31, 2024 7:28 AM IST
ചെറുപുഴ: വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുപുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വ്യാപാരോത്സവം -25ന് തുടക്കമായി. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ജെ. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. നടൻ ഉണ്ണിരാജ് ചെറുവത്തൂർ മുഖ്യാതിഥിയായി പങ്കെടുത്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം. ബാലകൃഷ്ണൻ, ഏകോപന സമിതി ജില്ലാ സെക്രട്ടറി എൻ.വി. കുഞ്ഞിരാമൻ, ജില്ലാ ട്രഷർ എം.പി. തിലകൻ, ചെറുപുഴ മേഖലാ പ്രസിഡന്റ് റോയി ജോസ്, ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി എ.ടി.വി. രാജേഷ്, ട്രഷർ ജോൺസൺ ടി. പടിഞ്ഞാത്ത്, സുജിത്ത് നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.