സ്നേഹഗിരി (ഉമ്മറപ്പൊയിൽ) പള്ളി തിരുനാൾ മൂന്നു മുതൽ
1491560
Wednesday, January 1, 2025 5:30 AM IST
ചെറുപുഴ: സ്നേഹഗിരി (ഉമ്മറപ്പൊയിൽ) പള്ളി തിരുനാൾ മൂന്നു മുതൽ 12 വരെ നടക്കും. മൂന്നിന് ഉച്ചകഴിഞ്ഞ് 3.15ന് ജപമാല. 3.45ന് ഇടവക വികാരി ഫാ. ഏബ്രഹാം പോണാട്ട് തിരുനാളിന് കൊടിയേറ്റും. ആഘോഷമായ വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന എന്നിവയ്ക്ക് ചെറുപുഴ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട് കാർമികത്വം വഹിക്കും. തുടർന്ന് 10 വരെ എല്ലാ തിരുനാൾ ദിവസങ്ങളിലും ഉച്ചകഴിഞ്ഞ് 3.30ന് ജപമാല, വൈകുന്നേരം നാലിന് ആഘോഷമായ വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന.
11ന് വൈകുന്നേരം നാലിന് ജപമാല, നൊവേന. 4.30ന് ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, സ്നേഹവിരുന്ന്. സമാപന ദിവസമായ 12ന് രാവിലെ ഒന്പതിന് ആഘോഷമായ വിശുദ്ധ കുർബാന, തിരുനാൾ സന്ദേശം എന്നിവയ്ക്ക് കത്തോലിക്കാ കോൺഗ്രസ് ആഗോള ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ കാർമികത്വം വഹിക്കും. പ്രദക്ഷിണത്തോടെ തിരുനാൾ സമാപിക്കും.
വിവിധ ദിവസങ്ങളിൽ ഫാ. ടിൻസൺ, ഫാ. സിജോയി പോൾ കരിങ്ങാലിച്ചിറ, ഫാ. ജോൺസൺ പടിഞ്ഞാറേൽ, ഫാ. അഗസ്റ്റ്യൻ പാണ്ടിയാമ്മാക്കൽ, ഫാ. ജോസ് അവന്നൂർ, ഫാ. ദീപക് കല്ലുങ്കൽ, ഫാ. ജോൺസൻ പുലിയുറുമ്പിൽ എന്നിവർ തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിക്കും.
കോട്ടൂർ സെന്റ് തോമസ് പള്ളിയിൽ
തിരുനാൾ ഇന്നു മുതൽ
ശ്രീകണ്ഠപുരം: കോട്ടൂർ ഇടവക സെന്റ തോമസ് പള്ളിയിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെയും പരിശുദ്ധ കന്യാമറിയത്തിന്റെ വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ആഘോഷം ഇന്നു മുതൽ അഞ്ചു വരെ നടക്കും. ഇന്ന് വൈകുന്നേരം 4.15ന് കൊടിയേറ്റും. തുടർന്ന് പ്രസുദേന്തി വാഴ്ച,ആഘോഷമായ ദിവ്യബലി,വചന സന്ദേശം, നൊവേന,
സെന്റ് തോമസ് കോട്ടൂർ ആശ്രമത്തിലെ വൈദികർ ഇടവകയിലെ മുതിർന്നവരെ ആദരിക്കും. നാളെ വൈകുന്നേരം 4.15ന് നടക്കുന്ന തിരുകർമങ്ങൾക്ക് തലശേരി അതിരൂപത ക്യാറ്റിക്കിസം ഡയറക്ടർ ഫാ. ജേക്കബ് വെണ്ണായപ്പിള്ളിൽ കാർമികത്വം വഹിക്കും. മൂന്നിന് നടക്കുന്ന തിരുകർമങ്ങൾക്ക് നവവൈദികർ കാർമികത്വം വഹിക്കും.
തുടർന്ന് നടക്കുന്ന ഇടവക വാർഷികാഘോഷ പരിപാടികൾ ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ.ആന്റണി മഞ്ഞളാംകുന്നേൽ ഉദ്ഘാടനം ചെയ്യും. നാലിന് വൈകുന്നേരം നടക്കുന്ന തിരുകർമങ്ങൾക്ക് കോഴിക്കോട് ലിറ്റൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജസ് ഡയറക്ടർ ഫാ. ജോർജ് ചാലിൽ സിഎസ്ടി കാർമികത്വം വഹിക്കും. തുടർന്ന് ശ്രീകണ്ഠപുരം ടൗണിലേക്ക് ആഘോഷമായ പ്രദക്ഷിണം. അഞ്ചിന് രാവിലെ 9.30ന് നടക്കുന്ന തിരുകർമങ്ങൾക്ക് ഫാ. ജിസ് കളപ്പുരക്കൽ, ഫാ. സുബീഷ് ഓരത്തേൽ എന്നിവർ കാർമികത്വം വഹിക്കും. തുടർന്ന പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ നടക്കുമെന്ന് ഇടവക വികാരിഫാ. ജോബി ഇടത്തിനാൽ അറിയിച്ചു.