ജനവാസകേന്ദ്രങ്ങളിലെത്തിയ കാട്ടാനക്കൂട്ടത്തെ തുരത്തി
1492014
Friday, January 3, 2025 1:00 AM IST
അടയ്ക്കാത്തോട്: ജനവാസകേന്ദ്രങ്ങളിലിറങ്ങി നാടിനെ ഭീതിയിലാക്കിയ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തി. അഞ്ച് കാട്ടാനകളാണ് രാമച്ചി,ശാന്തിഗിരി ഭാഗത്തെ ജനവാസമേഖലയെ കഴിഞ്ഞ ദിവസം ഭീതിയിലാക്കിയത്. രാത്രി എട്ടോടെ എത്തിയ ആനക്കൂട്ടം നേരം വെളുത്തിട്ടും കാട്ടിലേക്ക് തിരിച്ചു പോകാതെ നാട്ടിൽ തന്പടിക്കുകയായിരുന്നു.
തുടർന്ന് മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി. പ്രമോദ്കുമാർ, ബിഎഫ്ഒമാരായ പ്രജീഷ്കുമാർ, അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകരും നാട്ടുകാരും ചേർന്ന് ആനക്കൂട്ടത്തെ തുരത്തി കാട് കയറ്റുകയായിരുന്നു. കാട്ടാനകളെ പ്രതിരോധിക്കാൻ തൂക്കുവേലി സ്ഥാപിക്കുമെന്ന് വനം വകുപ്പും പഞ്ചായത്തും ആവർത്തിച്ച് പ്രഖ്യാപിക്കുന്നതല്ലാതെ നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.