ജബ്ബാർക്കടവ് പാലത്തിൽ കൂടൊരുക്കി അന്പലംചുറ്റി പക്ഷികൾ
1491369
Tuesday, December 31, 2024 7:28 AM IST
ഇരിട്ടി: ജബ്ബാർക്കടവ് ഹരിതപാർക്കിന് സമീപം പാലത്തിൽ ആയിരകണക്കിന് അമ്പലം ചുറ്റി പക്ഷികൾ കൂടൊരുക്കുന്നുത് കൗതുകമാകുന്നു. പാലത്തിന്റെ അടിഭാഗത്തെ ബീമുകളിലാണ് പക്ഷകൾ കൂടൊരുക്കുന്നത്. ശത്രുക്കൾക്ക് എളുപ്പം എത്തിച്ചേരാനാവില്ലെന്നതാണ് പക്ഷിക്കൂട്ടത്തെ കൂടരൊരുക്കാൻ ഇവിടേക്കെത്തിച്ചത്. അമ്പലം ചുറ്റി, ശരപക്ഷി തുടങ്ങി വിവിധ പേരുകളിൽ ഈ കുഞ്ഞൻ പക്ഷി അറിയപ്പെടുന്നുന്നുണ്ട് . അപ്പസ് എഫിനിസ് ( ലിറ്റിൽ സ്വിഫ്റ്റ് ) എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം.
പുറമെനിന്ന് നോക്കിയാൽ കൂടുകൾക്ക് വാതിലുകൾ ഒന്നും കാണാൻ കഴിയില്ല. വായിൽ നിന്നും ഉത്പാദിപ്പിക്കുന്ന പ്രത്യേകതരം സ്രവംകൊണ്ട് തൂവലും മറ്റ് നാരുകളും ചേർത്ത് ഒട്ടിച്ചാണ് കൂടുകൾ നിർമിക്കുന്നത്. ഒരു സെറ്റിൽ കുറഞ്ഞത് 100 ഓളം കൂടുകളാണ് ഉണ്ടാവുക. മഴയും വെയിലും ഏൽക്കാത്ത രീതിയിൽ വളരെ സുരക്ഷിതമായ സ്ഥലത്താണ് പല നിലകളിലായി നിരവധി കൂടുകൾ നിർമിക്കുന്നത്. ഒറ്റനോട്ടത്തിൽ ചിതൽ പുറ്റ് എന്ന് തോന്നിക്കുന്നവിധമാണ് കൂടുകൾ .
കൂട്ടം ചേർന്ന് സഞ്ചരിക്കുന്ന പക്ഷികൾ കൂടിനുള്ളിലെ തൂവൽ മെത്തയിലാണ് മുട്ടകൾ ഇടുന്നത്. 14 മുതൽ 16 സെന്റീമീറ്റർ വലിപ്പവും 25 മുതൽ 35 ഗ്രാം തൂക്കവുമാണ് ഉണ്ടാവാകുക