പാലിയേറ്റീവ് സംഘടനകളുടെ യോഗം
1491380
Tuesday, December 31, 2024 7:28 AM IST
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിൽ പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ യോഗം ചെറുപുഴ പഞ്ചായത്ത് ഹാളിൽ ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റെജി പുളിക്കൽ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ വി. മുഹമ്മദ് ഷരീഫ് പദ്ധതി വിശദീകരണം നടത്തി.
ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ എം. ബാലകൃഷ്ണൻ, പി. അനിൽ കുമാർ, പാലിയേറ്റീവ് നഴ്സ് ഗ്രേസി തോമസ്, വിവിധ സന്നദ്ധ സംഘടനാപ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്തിൽ പാലിയേറ്റീവ് മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ സംഘടനകളെയും രജിസ്റ്റർ ചെയ്യാനും പഞ്ചായത്ത് പാലിയേറ്റീവ് യൂണിറ്റുമായി ചേർന്നു പ്രവർത്തിക്കാനും ഓരോ കിടപ്പ് രോഗിക്കും ഒരു വോളന്റിയർ എന്ന രീതിയിൽ വോളന്റിയർ ടീം രൂപീകരിക്കാനും പരിശീലനം നൽകാനും തീരുമാനിച്ചു.
പരിശീലനം ആവശ്യമുള്ള വോളന്റിയർമാർ ജനുവരി മാസം നടക്കുന്ന ഗ്രാമസഭയിലോ ജനകീയ ആരോഗ്യകേന്ദ്രത്തിലോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ചെയർമാനും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ എം. ബാലകൃഷ്ണൻ വൈസ് ചെയർമാനും മെഡിക്കൽ ഓഫീസർ ഡോ. അരുൺ അഭിലാഷ് കൺവീനറും ഹെൽത്ത് ഇൻസ്പെക്ടർ വി. മുഹമ്മദ് ഷരീഫ് ജോയിന്റ് കൺവീനറുമായി പഞ്ചായത്തംഗങ്ങൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ അംഗങ്ങളുമായി പഞ്ചായത്ത് തല പാലിയേറ്റീവ് സമിതിയും രൂപീകരിച്ചു.