ബോധീസ് സലൂൺ ആൻഡ് സ്പാ എട്ടാമത് സലൂൺ നാളെ മുതൽ കണ്ണൂരിൽ
1491378
Tuesday, December 31, 2024 7:28 AM IST
കണ്ണൂർ: ബോധീസ് സലൂൺ ആൻഡ് സ്പായുടെ എട്ടാമത് സലൂൺ നാളെ കണ്ണൂരിൽ പ്രവർത്തനമാരംഭിക്കും. സ്റ്റേഡിയം പവലിയന് എതിർവശത്ത് കേരള ബാങ്കിനടുത്തായി മൂന്ന് നിലകളിലായി 4000 സ്ക്വയർ ഫീറ്റിലാണ് ജില്ലയിലെ ഏറ്റവും വലിയ ബ്യൂട്ടി സലൂൺ പ്രവർത്തനമാരംഭിക്കുന്നത്. നാളെ വൈകുന്നേരം അഞ്ചിന് പ്രശസ്ത യൂട്യൂബർ കെഎൽ ബ്രോ ബിജു ഋത്വിക് ആൻഡ് ഫാമിലി സലൂൺ ഉദ്ഘാടനം ചെയ്യും. യൂകോ ബാങ്ക് സീനിയർ മാനേജർ ആർ. യശ്വന്ത് മുഖ്യാതിഥിയായിരിക്കും.
ഉദ്ഘാടന ഓഫറായി ജെന്റ്സ് ഹെയർ കട്ടിംഗ് 99 രൂപയ്ക്കും ലേഡീസ് ഹെയർ കട്ടിംഗ് 299 രൂപയ്ക്കും ലഭിക്കും. കിഡ്സ്, ജെന്റ്സ്, ലേഡീസിന്റെ എല്ലാവിധ ബ്യൂട്ടി ട്രീറ്റ്മെന്റുകളും, ഗ്രൂം മേക്കപ്പ്, ബ്രൈഡൽ മേക്കപ്പും മിതമായ നിരക്കിൽ ചെയ്തു നൽകും.
ഉദ്ഘാടനത്തോടനുബന്ധിച്ച് ബോധീസ് സലൂൺ ആൻഡ് സ്പായും ലെവെറൊ മോഡലിംഗ് കമ്പനിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഫാഷൻ ഷോയും ഉണ്ടായിരിക്കുമെന്ന് മാനേജിംഗ് പാർട്ണർ മണികണ്ണൻ അറിയിച്ചു. കസ്റ്റമർ കെയർ നമ്പർ: 8111888135.