ബോധീസ് സലൂൺ ആൻഡ് സ്പാ കണ്ണൂരിൽ പ്രവർത്തനം തുടങ്ങി
1492016
Friday, January 3, 2025 1:00 AM IST
കണ്ണൂർ: ബോധീസ് സലൂൺ ആൻഡ് സ്പായുടെ എട്ടാമത് സലൂൺ കണ്ണൂരിൽ പ്രശസ്ത യൂട്യൂബർ കെഎൽ ബ്രോ ബിജു ഋത്വിക് ഉദ്ഘാടനം ചെയ്തു.
സ്റ്റേഡിയം പവലിയന് എതിർവശത്ത് കേരള ബാങ്കിന് സമീപം മൂന്ന് നിലകളിലായി 4000 സ്ക്വയർഫീറ്റിലാണ് ജില്ലയിലെ ഏറ്റവും വലിയ ബ്യൂട്ടി സലൂൺ പ്രവർത്തനമാരംഭിച്ചത്. ബോധീസ് സലൂൺ ആൻഡ് സ്പാ മാനേജിംഗ് പാർട്ണർ മണികണ്ണൻ, യൂക്കോ ബാങ്ക് സീനിയർ മാനേജർ ആർ. യശ്വന്ത്, കോർപറേഷൻ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി. രാജേഷ്, ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ടി.കെ. രമേഷ്കുമാർ, സുനിത ഫർണിച്ചർ മാനേജിംഗ് പാർട്ണർ നിർമൽ നാരായണൻ, കേരള വിഷൻ എംഡി പ്രജേഷ് അച്ചാണ്ടി തുടങ്ങിയവർ പങ്കെടുത്തു.