ബൈക്കപകടത്തിൽ ജിം പരിശീലകനായ യുവാവ് മരിച്ചു
1491149
Monday, December 30, 2024 10:07 PM IST
ആലക്കോട്: കണ്ണൂർ-അലവിൽ-വളപട്ടണം റോഡിലുണ്ടായ ബൈക്ക് അപകടത്തിൽ ആലക്കോട് സ്വദേശിയായ യുവാവ് മരിച്ചു. ആലക്കോട് അരങ്ങം വട്ടക്കയത്തെ കണ്ണിപ്പറമ്പിൽ രാഹുൽ (കുട്ടു-30) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി രാഹുൽ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിലിടിച്ചാണ് അപകടം.
റോഡരികിലേക്ക് തെറിച്ചുവീണ് രാഹുലിനെ ഏറെനേരം കഴിഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. ആലക്കോട് ജിം പരിശീലകനായിരുന്ന രാഹുൽ വിദേശത്തേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു. ഇതിന്റെ ഭാഗമായി കണ്ണൂരിലെ ജിം പരിശീലന കേന്ദ്രത്തിൽ കോഴ്സിന് ചേർന്ന് പഠനം നടത്തിവരികയായിരുന്നു.
പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ആലക്കോട്ടെ ആദ്യകാല ഡ്രൈവർ അരങ്ങത്തെ കണ്ണിപ്പറമ്പിൽ ദേവൻ-രാധാമണി ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: രതീഷ് (എറണാകുളം), രേവതി (കോഴിക്കോട്), രാധിക എരുവാട്ടി (നഴ്സ്, എകെജി ആശുപത്രി, കണ്ണൂർ).