ക​ണ്ണൂ​ർ: പ​രി​ശു​ദ്ധ ഫ്രാ​ൻ​സി​സ് പാ​പ്പ ആ​ഹ്വാ​നം ചെ​യ്ത ആ​ഗോ​ള ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ 2025 ജൂ​ബി​ലി വ​ർ​ഷ​ത്തി​ന്‍റെ ക​ണ്ണൂ​ർ രൂ​പ​താ​ത​ല ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഭ​ദ്രാ​സ​ന ദേ​വാ​ല​യ​മാ​യ ബ​ർ​ണ​ശേ​രി ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ലി​ൽ തു​ട​ക്ക​മാ​യി. സെ​ന്‍റ് തെ​രേ​സാ​സ് സ്കൂൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്രാ​ർ​ഥ​ന​യും കു​രി​ശാ​ശീ​ർ​വാ​ദ​വും ന​ട​ന്നു. തു​ട​ർ​ന്നു പ്ര​ത്യാ​ശ​യു​ടെ കു​രി​ശു​വ​ഹി​ച്ചു​കൊ​ണ്ട് ക​ത്തീ​ഡ്ര​ലി​ലേ​ക്ക് ന​ട​ത്തി​യ പ്ര​ദ​ക്ഷി​ണ​ത്തി​ൽ ബി​ഷ​പ്പു​മാ​രും വൈ​ദി​ക - സ​ന്യ​സ്ത - അ​ല്മാ​യ പ്ര​തി​നി​ധി​ക​ളും ജൂ​ബി​ലി ലോ​ഗോ കൈ​ക​ളി​ലേ​ന്തി രൂ​പ​ത​യി​ലെ പാ​രി​ഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി​മാ​രും മ​താ​ധ്യ​പ​ക​രും പ​ങ്കെ​ടു​ത്തു.

പ്ര​ത്യാ​ശ​യു​ടെ കു​രി​ശ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ സ്ഥാ​പി​ച്ചു. "പ്ര​തീ​ക്ഷ​യു​ടെ തീ​ർ​ഥാ​ട​ക​ർ' എ​ന്ന​താ​ണ് ജൂ​ബി​ലി​യു​ടെ പ്ര​മേ​യം. 2026 ജ​നു​വ​രി ആ​റി​ന് യേ​ശു​വി​ന്‍റെ പ്ര​ത്യ​ക്ഷീ​ക​ര​ണ തി​രു​നാ​ൾ ദി​ന​ത്തി​ൽ ജൂ​ബി​ലി വ​ർ​ഷം ഔ​ദ്യോ​ഗി​ക​മാ​യി സ​മാ​പി​ക്കും.

വ​ലി​യ പ്ര​തി​സ​ന്ധി​ക​ൾ​ക്കു ന​ടു​വി​ലും ജീ​വ​നി​ലേ​ക്കു​ള്ള പ്ര​ത്യാ​ശ​യോ​ടെ ജീ​വി​ക്കാ​ൻ നാം ​വി​ളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല പ​റ​ഞ്ഞു. വി​ശ്വാ​സ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും ന​വീ​ക​ര​ണ​ത്തി​ന്‍റെ​യും അ​നു​ഭ​വം പ്ര​ധാ​നം ചെ​യ്യു​ന്ന ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളി​ൽ വി​ശ്വാ​സി​ക​ൾ​ക്ക് വി​ശു​ദ്ധ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നും പു​ണ്യ​പ്ര​വ്യ​ത്തി​ക​ൾ ചെ​യ്യാ​നും അ​വ​രു​ടെ പാ​പ​ങ്ങ​ൾ മോ​ചി​ക്കു​വാ​നു​മ​ള്ള പ്ര​ത്യേ​ക അ​വ​സാ​ര​മാ​ണ് ജൂ​ബി​ലി വ​ർ​ഷ​മെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.

വി​ശ്വാ​സി​യു​ടെ മു​ന്നി​ലു​ള്ള കു​രി​ശ് വി​ശ്വാ​സ​ത്തി​ന്‍റെ​യും പ്ര​ത്യാ​ശ​യു​ടെ​യും അ​ട​യാ​ള​മാ​ണ്. ജീ​വി​ത പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്യു​വാ​ൻ ഈ ​കു​രി​ശി​ലെ പ്ര​ത്യാ​ശ ശ​ക്തി​യാ​യി മാ​റു​ന്നു​വെ​ന്ന് കണ്ണൂർ രൂപത സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​ഡെ​ന്നിസ് കു​റു​പ്പ​ശേ​രി പ​റ​ഞ്ഞു. സ​മൂ​ഹ​ബ​ലി​ക്ക് ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​ഡെ​ന്നീ​സ് കു​റു​പ്പ​ശേ​രി, വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഡോ. ​ക്ലാ​ര​ൻ​സ് പാ​ലി​യ​ത്ത്, രു​പ​ത​യി​ലെ വൈ​ദി​ക​ർ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.