നേട്ടങ്ങൾ, നാഴികക്കല്ലുകൾ
1491550
Wednesday, January 1, 2025 5:30 AM IST
23 വർഷങ്ങൾക്കുശേഷം കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂർ ജില്ല കിരീടം സ്വന്തമാക്കി.
കോഴിക്കോട് രൂപതയുടെ കീഴിലുള്ള മാഹി സെന്റ് തെരേസാ പള്ളിയേയും തലശേരി അതിരൂപതയുടെ കീഴിലുള്ള ചെന്പേരി ലൂർദ് മാതാ ഫൊറോന പള്ളിയേയും ബസിലിക്കയായി പ്രഖ്യാപിച്ചു.
എടൂരിലെ കുടിയേറ്റ ജനതയുടെ ആധ്യാത്മിക കേന്ദ്രമായ എടൂർ ഫൊറോന പള്ളിയെ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന ദേവാലയമായി പ്രഖ്യാപിച്ചു.
ഭരണങ്ങാനം അസീസി, പട്ടാരം വിമലഗിരി ധ്യാനകേന്ദ്രങ്ങളുടെ സ്ഥാപകനും കേരളത്തിലെ കരിസ്മാറ്റിക് നവീകരണത്തിന്റെ ആരംഭകരിൽ പ്രധാനിയുമായിരുന്ന കപ്പൂച്ചിൻ സഭാംഗം ഫാ. ആർമണ്ട് മാധവത്തിന്റെ ദൈവദാസനായി പ്രഖ്യാപിച്ചു.
കണ്ണൂർ രൂപതയുടെ സഹായ മെത്രാനായി ഡോ.ഡെന്നീസ് കുറുപ്പശേരി നിയമിതനായി.
159 വർഷങ്ങൾക്കുശേഷം സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസിന്റെ വാതിൽ പെൺകുട്ടികൾക്കുവേണ്ടി തുറന്നു. ഒന്നാം ക്ലാസിലെയും പ്ലസ് വണ്ണിലേയും വിദ്യാർഥിനികൾക്കാണ് പ്രവേശനം.
തലശേരി-മാഹി ബൈപ്പാസ് റോഡ് തുറന്നുകൊടുത്തു. 1543 കോടി രൂപ ചെലവിൽ 18.6 കിലോമീറ്ററിലാണ് ബൈപ്പാസ് നിർമിച്ചത്.
സിവിൽ സർവീസ് പരീക്ഷയിൽ 529-ാം റാങ്ക് നേടി കൊട്ടിയൂർ അന്പായത്തോട്ടിലെ ഷിൽജ ജോസ്, 701ാം റാങ്ക് നേടിയ തലശേരി നെട്ടൂരിലെ കെ. സായന്ത്, 813-ാം റാങ്ക് നേടിയ മൊറാഴയിലെ അക്ഷയ കെ. പവിത്രൻ എന്നിവർ ജില്ലയ്ക്ക് അഭിമാനമായി.
എസ്എസ്എൽസി വിജയത്തിൽ 99.87 ശതമാനം വിജയം നേടി സംസ്ഥാനത്ത് രണ്ടാം സ്ഥാനത്ത് കണ്ണൂർ എത്തി.
കല്യാശേരിയിലെ കണ്ണൂർ കെൽട്രോൺ കോംപണന്റ് കോംപ്ലക്സിൽ ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉത്പാദന കേന്ദ്രം പ്രവർത്തനം തുടങ്ങി.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശുദ്ധവായു ലഭിക്കുന്ന നഗരങ്ങളിൽ കണ്ണൂരിന് നാലാംസ്ഥാനം
ആദ്യമായി ഇന്ത്യ ഏഷ്യൻ ടീം ബാഡ്മിന്റൺ ചാന്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ സ്വർണം നേടിയപ്പോൾ ആ സംഘത്തിൽ ചെറുപുഴ പുളിങ്ങോം സ്വദേശി ട്രീസ ജോളിയുണ്ടായിരുന്നു.
മിസിസ് കാനഡ എർത്ത് 2024 മത്സരത്തിൽ കണ്ണൂർ തളാപ്പ് മാധവത്തിൽ മില്ല ഭാസ്കരൻ ജേതാവായി.
മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മാതമംഗലം സ്വദേശി ശ്രീപദ്യാനും ഗാനരചനക്കുള്ള പുരസ്കാരം പഴയങ്ങാടി വെങ്ങരയിലെ ഹരീഷ് മോഹനനും.
ഏഴിമല ഇന്ത്യൻ നാവിക അക്കാദമി കമാൻഡന്റായി വൈസ് അഡ്മിറൽ സി.ആർ. പ്രവീൺ നായർ ചുമതലയേറ്റു.
നാവികസേനയിലെ ആദ്യ വനിതാ കോപ്റ്റർ പൈലറ്റ് കണ്ണൂർ സ്വദേശിനി സബ് ലഫ്റ്റനനന്റ് അനാമിക ബി. നജീബ്.
സംസ്ഥാന കളരിപ്പയറ്റ് ചാന്പ്യൻഷിപ്പിൽ കണ്ണൂരിന് കിരീടം.
സംസ്ഥാന സ്കൂൾ ഗെയിംസിനും സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിനും കണ്ണൂർ വേദിയായി