മെഡിക്കൽ ക്യാമ്പും ക്രിസ്മസ്-ന്യൂ ഇയർ ആഘോഷവും സംഘടിപ്പിച്ചു
1491383
Tuesday, December 31, 2024 7:28 AM IST
ചെറുപുഴ: പാടിയോട്ടുചാൽ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ പാടിയോട്ടുചാൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും ക്രിസ്മസ്- ന്യൂ ഇയർ ആഘോഷവും സംഘടിപ്പിച്ചു. ഉമ്മറപ്പൊയിൽ ശാന്തിഭവനിൽ നടന്ന ക്യാമ്പിൽ നിരവധി ആളുകൾ പങ്കെടുത്തു. ഡോ. എസ്. രാജീവ്, ഡോ. ബാലാമണി രാജീവ് എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി. ക്ലബ് ഓഫീസിൽ നടന്ന ക്രിസ്മസ്-ന്യൂ ഇയർ ആഘോഷത്തിൽ പ്രസിഡന്റ് ജീവ് ജെയിംസ് അധ്യക്ഷത വഹിച്ചു. ഡോ. എസ്. രജ്ജീവ് മുഖ്യാതിഥിയായി പങ്കെടുത്തു.
പത്മനാഭൻ പലേരി, ഡോ. ബാലാമണി രാജീവ്, പി.എസ്. സൂരജ്. കെ.കെ. വേണുഗോപാൽ, ബെന്നി സെബാസ്റ്റ്യൻ, അബൂബക്കർ സിദ്ദിഖ്, ഹൈമ ശശിധരൻ, പി.ജെ. സജിമോൻ, ഡോ. ജോസഫ് പെരുമ്പള്ളിയിൽ എന്നിവർ പ്രസംഗിച്ചു.