മക്കയിൽ അന്തരിച്ചു
1491677
Wednesday, January 1, 2025 10:26 PM IST
മട്ടന്നൂർ: ചാവശേരി സ്വദേശിനി മക്കയിൽ അന്തരിച്ചു. ചാവശേരിയിലെ ലത്തീഫ് ക്വാട്ടേജിൽ വി.കെ. കമാലിന്റെ ഭാര്യ റുഖിയ (70) ആണ് മക്കയിൽ അന്തരിച്ചത്.
ഉംറ നിർവഹിക്കാനായി രണ്ടാഴ്ച മുമ്പ് പോയതായിരുന്നു. അസുഖത്തെ തുടർന്ന് മക്കയിൽ ആശുപത്രിയിൽ ചികിൽസയിലിരിക്കെയായിരുന്നു മരണം. മക്കൾ: ഖദീജ, ഖമറു, കുഞ്ഞഹമ്മദ്, ഫാത്തിമ, ലത്തീഫ്, ആയിഷ, സമീറ. കബറടക്കം മക്കയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.