കാക്കയങ്ങാട് പഴശിരാജ കളരി അക്കാദമിക്ക് മികച്ച വിജയം
1491563
Wednesday, January 1, 2025 5:30 AM IST
ഇരിട്ടി: തിരുവനന്തപുരത്ത് നടന്ന 66-മത് സംസ്ഥാന കളരിപ്പയറ്റ് ചാന്പ്യന്ഷിപ്പില് കാക്കയങ്ങാട് പഴശിരാജ കളരി അക്കാഡമി മികച്ച വിജയം നേടി. വിവിധയിനങ്ങളില്‍ പങ്കെടുത്ത 20 പേരില്‍ 11 പേര്‍ക്കും മെഡല്‍ നേടാനായി. ജില്ലയ്ക്ക് ഓവറോള്‍ ചാന്പ്യൻഷിപ്പ് നേടിക്കൊടുക്കുന്നതിലും പഴശിരാജയുടെ മത്സരാർഥികള്‍ മികച്ച പങ്കാണു വഹിച്ചത്. വ്യക്തിഗത മത്സരത്തിലും ടീമിനത്തിലുമായി നാലു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമാണ് പഴശിരാജ കളരി അക്കാദമിയിലെ താരങ്ങള്‍ നേടിയത്. 1,25,000 രൂപയുടെ ഖേലോ ഇന്ത്യ സ്കോളര്‍ഷിപ്പിന് ഈ കളരി അക്കാദമിയിലെ ധാരാളം കുട്ടികള്‍ അര്‍ഹരായിട്ടുണ്ട്. ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന് ജോയിന്റ് സെക്രട്ടറി ശ്രീജയന്‍ ഗുരുക്കളാണ് പരിശീലകന്.
കെ. ശ്രീലക്ഷ്മി, സി. അനന്യ (സ്വര്‍ണമെഡല്‍) കെട്ടുകാരിപ്പയറ്റ് -ജൂണിയര്‍ പെൺ.), അനശ്വര മുരളീധരന്, കീര്‍ത്തന (വെള്ളി) കെട്ടുകാരിപ്പയറ്റ്), കെ.പി. അനുഗ്രഹ്, കെ.എസ്. അദ്വൈത് (വെള്ളി) വാളും വാളും), സാത്വിക് ഷാജി, അര്ജുന് ഷാജി (വെങ്കലം) ഉറുമി പരിച), അനശ്വര മുരളീധരന് (സ്വര്‍ണം), മെയ്പ്പയറ്റ് സീനിയര്‍ പെണ്.), എ. അശ്വിനി (സ്വര്‍ണം) ചവിട്ടിപ്പൊങ്ങല്‍ 5.5 ന് മുകളില്‍), കെ.കെ. അയന (സ്വര്‍ണം) ചവിട്ടിപ്പൊങ്ങല്‍- 5.5 താഴെ) എന്നിവരാണു മെഡലുകള്‍ നേടിയത്.