പീപ്പിൾസ് മൂവ്മെന്റ് ഫോർ പീസ് എട്ടാം വാർഷികാഘോഷം
1491565
Wednesday, January 1, 2025 5:30 AM IST
കണ്ണൂർ: പീപ്പിൾസ് മൂവ്മെന്റ് ഫോർ പീസ് എട്ടാമത് വാർഷികാഘോഷത്തോടനുബന്ധിച്ച് മൈത്രി മഹോത്സവവും ശാന്തി വർണം പരിപാടിയും സംഘടിപ്പിച്ചു. മൈത്രി മഹോത്സവം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പീപ്പിൾ മൂവ്മെന്റ് ഫോർ പീസ് ചെയർമാൻ സതീഷ് കുമാർ അധ്യക്ഷത വഹിച്ചു.
ഡോ. പി.വി. രാജഗോപാൽ, ഡോ. ജിൽ ഹാർ ഹാരിസ്, കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശേരി, റവ. ഡോ. സ്കറിയ കല്ലൂർ, സ്വാമി അമൃതകൃപാനന്തപുരി, ബെന്നി വാഴപ്പള്ളിൽ, സി. സുനിൽ കുമാർ, അഡ്വ. ബിനോയ് തോമസ്, ഇ.വി.ജി. നമ്പ്യാർ, ഹരിദാസ് മംഗലശേരി, രാജുമോഹൻ പുതുശേരി, സണ്ണി തോട്ടപ്പള്ളി, ഷമീൽ ഇഞ്ചിക്കൽ, ഷൈദാ പ്രവീൺ എന്നിവർ പ്രസംഗിച്ചു.
പീസ് ബിൾഡേഴ്സ് ഇന്ത്യയുമായി സഹകരിച്ച് നടത്തിയ ശാന്തിവർണം പരിപാടി ആർട്ടിസ്റ്റ് ശശികല ഉദ്ഘാടനം ചെയ്തു.
ഗോത്ര തിരുവനന്തപുരത്തിന്റെ നേതൃത്വത്തിൽ മലവേടൻ തുള്ളൽ, കപ്പൂചിൻ റീജൻസി ബ്രദേഴ്സിന്റെ തെരുവ് നാടകം എന്നിവ നടന്നു.
ഫാ. സണ്ണി തൊട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. സ്കൂൾ വിദ്യാർഥികൾ വിദേശ കലാകാകാരൻമാർ ഉൾപെടെയുള്ളവർ പങ്കെടുത്തു.