ജെറിൻ ശാസ്താംകുന്നേൽ അനുസ്മരണ സമ്മേളനം നടത്തി
1491770
Thursday, January 2, 2025 1:46 AM IST
ചെങ്ങോം: കുണ്ടേരി ആഞ്ഞിലിക്കയത്തിൽ മുങ്ങിമരിച്ച കൊളക്കാട് നെല്ലിക്കുന്നിലെ ശാസ്താംകുന്നേൽ ജെറിൻ ജോസഫ് റോയിയുടെ അനുസ്മരണ സമ്മേളനം നടന്നു.
ചെങ്ങോം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടന്ന അനുസ്മരണം സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ജിന്റോ പന്തലാനിക്കൽ അധ്യക്ഷത വഹിച്ചു. കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ജെറിൻ ശാസ്താംകുന്നേലിന്റെ അനുസ്മരണാർഥം വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം നേടുന്ന വിദ്യാർഥികൾക്കായി സ്കോളർഷിപ്പ് ഏർപ്പെടുത്തി.
അതിരൂപത മതബോധന വിഭാഗം ഡയറക്ടർ ഫാ. ജേക്കബ് വെണ്ണായപ്പള്ളിൽ, കെസിവൈഎം ഡയറക്ടർ ഫാ. അഖിൽ മുക്കുഴി, മിഷൻലീഗ് ഡയറക്ടർ ഫാ. വിപിൻ വടക്കേപ്പറമ്പിൽ, ഫാ. സെബാൻ ഇടയാടിയിൽ, ജോയൽ പുതുപ്പറമ്പിൽ, തോമസ് വടശേരിയിൽ, ജോണി വള്ളോക്കരി, മാത്യു കിഴുകണ്ടയിൽ, അനു മംഗലത്തിൽ എന്നിവർ പ്രസംഗിച്ചു.