കാര്‍ കയ്യാലകെട്ടിൽ ഇടിച്ച് യുവാവ് മരിച്ചു
1491675
Wednesday, January 1, 2025 10:22 PM IST
ഉദയപുരം: കാര്‍ നിയന്ത്രണംവിട്ട് കയ്യാലകെട്ടിൽ ഇടിച്ചു പരിക്കേറ്റ് യുവാവ് മരിച്ചു. കോടോം-ബേളൂര്‍ ഉദയപുരം പണാംകോട്ടെ യൂസഫ്-ജമീല ദമ്പതികളുടെ മകൻ ഷഫീഖ് (31) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 10.45ഓടെ എരുമക്കുളം ഗ്രാമലക്ഷ്മി സൊസൈറ്റിക്കു സമീപമാണ് അപകടമുണ്ടായത്.
ഉടന്‍തന്നെ നാട്ടുകാര്‍ പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വീട്ടില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. ലോറിഡ്രൈവറാണ് ഷഫീഖ്. ഭാര്യ: അൻസീറ. മകൾ: സഫ്ന (രണ്ടരവയസ്). സഹോദരങ്ങൾ: സിദ്ദിഖ്, അലി, ഷെരീഫ്, റഹ്മത്ത്.