കുടുംബസംഗമവും പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു
1491368
Tuesday, December 31, 2024 7:28 AM IST
കണ്ണൂർ: പ്രശാന്തി റസിഡന്റ്സ് അസോസിയേഷൻ കുടുംബസംഗമവും പുതുവത്സരാഘോഷവും പള്ളിക്കുന്ന് രാധാവിലാസം സ്കൂൾ ഓഡിറ്റോറിയത്തിൽ കെ.വി. സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് ഡി. കൃഷ്ണനാഥ പൈ അധ്യക്ഷത വഹിച്ചു. സിനിമാതാരം ജലജ റാണി വിശിഷ്ടാതിഥിയായിരുന്നു. കോർപറേഷൻ കൗൺസിലർ വി.കെ. ഷൈജു, റാസിക് അഹമ്മദ്, ടി.വി. നാരായണൻ, പി.പി. സുമലത എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ ഡി. കൃഷ്ണനാഥ പൈ, സി.കെ. സംപ്രീത് കുമാർ എന്നിവരെ ആദരിച്ചു. പള്ളിക്കുന്നിലെ മികച്ച കർഷകനായി തെരഞ്ഞെടുത്ത പി.പി.പവൻകുമാറിനുള്ള അനുമോദനവും എംഎൽഎ കെ.വി സുമേഷ് നിർവഹിച്ചു. തുടർന്ന് കുട്ടികൾക്കും കുടുംബാംഗങ്ങൾക്കുമായി കലാ മത്സരങ്ങൾ നടന്നു. ഡോ. പ്രശാന്ത് പരിപാടികൾക്ക് നേതൃത്വം നൽകി.