കേരളത്തിന്റെ അതിദാരിദ്രമുക്ത പദ്ധതി രാജ്യത്തിന് മാതൃക: മന്ത്രി ഒ.ആർ. കേളു
1492027
Friday, January 3, 2025 1:01 AM IST
കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര മുക്ത പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാണെന്നും മറ്റൊരു സംസ്ഥാനവും ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നില്ലെന്നും മന്ത്രി ഒ.ആർ. കേളു. പിണറായി പഞ്ചായത്ത് അതിദാരിദ്ര്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനവും 32 ലൈഫ് ഭവനങ്ങളുടെ താക്കോൽ കൈമാറലും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. പിണറായി കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിന് പിണറായി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവൻ അധ്യക്ഷത വഹിച്ചു.
തലശേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി. നിസാർ അഹമ്മദ്, മുരിക്കോളി പവിത്രൻ, സി.എം. സജിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. അനിത, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. പ്രമീള, ചെയർമാൻമാരായ പി.വി. വേണുഗോപാൽ, കെ. ഹംസ, പ്രോജക്ട് ഡയറക്ടർ ടി. രാജേഷ് കുമാർ, പഞ്ചായത്ത് അസി സെക്രട്ടറി സി.രാജീവൻ, വിഇഒ സി.വി.സിനൂപ്, തലശേരി കോ-ഓപ് ഹോസ്പിറ്റൽ വൈസ് പ്രസിഡന്റ് ടി. സുധീർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.വി. രത്നാകരൻ എന്നിവർ പ്രസംഗിച്ചു.