ക​ണ്ണൂ​ർ: എ​ട​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം ട്രെ​യി​ൻ ത​ട്ടി​മ​രി​ച്ച വി​ദ്യാ​ർ​ഥി​യെ തി​രി​ച്ച​റി​ഞ്ഞു. ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ നേ​ത്രാ​വ​തി എ​ക്സ്പ്ര​സ് ഇ​ടി​ച്ചു മ​രി​ച്ച പ​തി​നാ​ലു​കാ​ര​നെ​യാ​ണു തി​രി​ച്ച​റി​ഞ്ഞ​ത്.

മു​ഴ​പ്പി​ല​ങ്ങാ​ട് ഡി​സ്പെ​ൻ​സ​റി റോ​ഡി​ൽ സൗ​ഹാ​ർ​ദ ക്ല​ബി​നു സ​മീ​പം നൈ​മ​സി​ൽ റെ​യ്‌​സ്-​സ​ബാ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ നി​സാ​മു​ദ്ദീ​ൻ (14) ആ​ണ് മ​രി​ച്ച​ത്. ത​ല​ശേ​രി ബി​ഇ​എം​ബി സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദ്‌, നൈ​മ. സം​സ്കാ​രം എ​ട​ക്കാ​ട് മ​ണ​പ്പു​റം പ​ള്ളി​യി​ൽ ന​ട​ന്നു.