വൈഎംസിഎ ക്രിസ്മസ്-പുതുവത്സര ആഘോഷം നടത്തി
1492025
Friday, January 3, 2025 1:01 AM IST
തളിപ്പറന്പ്: തളിപ്പറന്പ് വൈഎംസിഎയുടെ ക്രിസ്മസ്-പുതുവത്സരാഘോഷം പുഷ്പഗിരി വൈഎംസിഎ ഹാളിൽ നടന്നു. തളിപ്പറന്പ് സെന്റ് മേരീസ് ഇടവക വികാരി ഫാ. മാത്യു ആശാരിപറന്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പ്രസിഡന്റ് ജോണി പേട്ടയിൽ അധ്യക്ഷത വഹിച്ചു. ഫാ. സെബാസ്റ്റ്യൻ, ഷാജി വലിയമർത്താങ്കൽ, ബാബു മണ്ണനാൽ, മാത്യു വട്ടക്കുന്നേൽ, സജി ആലപ്പാട്ടുകുന്നേൽ എന്നിവർ പ്രസംഗിച്ചു. അംഗങ്ങളുടെ കുടുംബസംഗമം, വിവിധ കലാപരിപാടികൾ, പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ, ഗാനമേള എന്നിവയും നടന്നു.