ക​ണ്ണൂ​ർ: ബ​ജ​റ്റ് ടൂ​റി​സം പ​ദ്ധ​തി​യി​ലൂ​ടെ കൂ​ടു​ത​ൽ വ​രു​മാ​നം നേ​ടി ക​ണ്ണൂ​ർ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ സം​സ്ഥാ​ന​ത്ത് ഒ​ന്നാ​മ​തെ​ത്തി. ഡി​സം​ബ​ർ മാ​സ​ത്തി​ൽ 25 ട്രി​പ്പു​ക​ളി​ൽ നി​ന്നാ​യി 26,04,560 രൂ​പ വ​രു​മാ​ന​മാ​ണ് ടൂ​റി​സം മേ​ഖ​ല​യി​ൽ ക​ണ്ണൂ​ർ യൂ​ണി​റ്റി​ന് ല​ഭി​ച്ച​ത്. ബ​ജ​റ്റ് ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​തു​വ​ർ​ഷ​ത്തി​ലും ട്രി​പ്പു​ക​ൾ ന​ട​ത്തു​മെ​ന്ന് ക​ണ്ണൂ​ർ യൂ​ണി​റ്റ് ഓ​ഫീ​സ​റും നോ​ർ​ത്ത് സോ​ൺ ഓ​ഫീ​സ​റു​മാ​യ വി. ​മ​നോ​ജ് കു​മാ​ർ പ​റ​ഞ്ഞു.

ജ​നു​വ​രി മൂ​ന്നി​ന് ഗ​വി-​കു​മ​ളി, കൊ​ല്ലൂ​ർ-​കു​ട​ജാ​ദ്രി യാ​ത്ര സം​ഘ​ടി​പ്പി​ക്കും. ജ​നു​വ​രി അ​ഞ്ചി​ന് വ​യ​നാ​ട്, പ​ത്തി​ന് മൂ​ന്നാ​ർ-​മ​റ​യൂ​ർ ആ​ണ് യാ​ത്ര. ജ​നു​വ​രി 11ന് ​നെ​ഫ​ർ​റ്റി​റ്റി ആ​ഡം​ബ​ര ക​പ്പ​ൽ യാ​ത്ര, 12 ന് ​വൈ​ത​ൽ​മ​ല, കോ​ഴി​ക്കോ​ട്, 17 ന് ​വാ​ഗ​മ​ൺ, മ​ല​ക്ക​പ്പാ​റ, കൊ​ല്ലൂ​ർ യാ​ത്ര​ക​ളും ഒ​രു​ക്കും. ജ​നു​വ​രി 19ന് ​ജം​ഗി​ൾ സ​ഫാ​രി, റാ​ണി​പു​രം, 24 ന് ​മൂ​ന്നാ​ർ-​മ​റ​യൂ​ർ, 26ന് ​കോ​ഴി​ക്കോ​ട്, വൈ​ത​ൽ​മ​ല, നെ​ഫ​ർ​റ്റി​റ്റി , 31 ന് ​കൊ​ല്ലൂ​ർ, മ​ല​ക്ക​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​മാ​ണ് യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ബു​ക്കിം​ഗി​നും അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും 9497007857, 8089463675.