എസ്എഫ്ഐ-കെഎസ്യു സംഘർഷം; പോലീസ് ലാത്തിവീശി
1486415
Thursday, December 12, 2024 3:32 AM IST
കണ്ണൂർ: കെഎസ്യു പ്രവർത്തകർ കാമ്പസിൽ കൊടികെട്ടിയതുമായി ബന്ധപ്പെട്ട് തോട്ടട ഗവ. ഐടിഐയിൽ എസ്എഫ്ഐ-കെഎസ്യു സംഘർഷം. കാന്പസിനുള്ളിൽ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. സംഘർഷത്തിൽ ഇരുവിഭാഗം വിദ്യാർഥികൾക്കും പരിക്കേറ്റു. വിവമറിഞ്ഞ് സ്ഥലത്തിത്തിയ പോലീസ് ലാത്തിവീശിയാണ് ഇരുവിഭാഗം പ്രവർത്തകരെയും മാറ്റിയത്. വിദ്യാർഥി സംഘർഷത്തെ തുടർന്ന് ഐടിഐ അനിശ്ചിതകാലത്തേക്ക് അടച്ചു.നാളെ വിദ്യാര്‍ഥി സംഘടനകള്‍, പോലീസ്, രക്ഷിതാക്കള്‍, അധ്യാപകര്‍, നാട്ടുകാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരെ ഉൾപ്പെടുത്തി സര്‍വകക്ഷി ചര്‍ച്ച നടത്തുമെന്ന് കണ്ണൂര്‍ എസിപി രത്നകുമാര്‍ അറിയിച്ചു.
എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൊടിമരം പിഴുതെറിഞ്ഞെന്നാരോപിച്ച് ചൊവ്വാഴ്ച കെഎസ്യു -എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ഇന്നലത്തെ സംഘര്‍ഷം.
ചൊവ്വാഴ്ചയുണ്ടായ പ്രശ്നത്തില്‍ ചില കെഎസ്യു പ്രവര്‍ത്തകരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്റെ ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനിടയില്‍ തെരഞ്ഞെടുപ്പ് നാമനിര്‍ദേശം നല്കാന് പ്രിന്‍സിപ്പലിനെ കാണാന്‍ പുറത്തുനിന്നുള്ള കെഎസ്യു പ്രവര്‍ത്തകരുമെത്തി. ഇവരുടെ നേതൃത്വത്തില്‍ കൊടിമരം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഈ സമയത്ത് എസ്എഫ്ഐ, കെഎസ്യു ജില്ലാ നേതാക്കളും സ്ഥലത്തുണ്ടായിരുന്നു.
കെഎസ്യു പ്രവര്ത്തകന് വീണ്ടും കൊടിമരം സ്ഥാപിക്കുകയും എസ്എഫ്ഐ പ്രവര്ത്തകന് അത് പിഴുതുമാറ്റുകയും ചെയ്തു. ഇതാണ് വന്‍ സംഘര്‍ഷത്തിലേക്ക് നയിച്ചത്. കാന്പസിനുള്ളിൽ തുടങ്ങിയ കൈയാങ്കളി സംഘര്‍ഷത്തില്‍ കലാശിച്ച് പുറത്തേക്ക് വ്യാപിച്ചു. ഇതിനിടെ ഗേറ്റിന് പുറത്ത് എസ്എഫ്ഐ, കെഎസ്യു പ്രവര്‍ത്തകരുമെത്തി.
സംഘർഷം കണക്കിലെടുത്ത് ചൊവ്വാഴ്ച മുതല്‍ ഇവിടെ പോലീസ് നിലയുറപ്പിച്ചിരുന്നു. പോലീസ് ഇടപെട്ട് സംഘര്‍ഷം നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും സംഘര്‍ഷം തുടരുകയായിരുന്നു. ഇതോടെയാണ് പോലീസ് ലാത്തിവീശിയത്. വിദ്യാർഥികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയും കെഎസ്യു യൂണിറ്റ് പ്രസിഡന്റുമായ സി.എച്ച്. മുഹമ്മദ് റിബിന് സാരമായി പരുക്കേറ്റു. പോലീസ് വാഹനത്തിലാണ് റിബിനെ ആശുപത്രിയിലെത്തിച്ചത്. സംഘര്‍ഷത്തില്‍ നിരവധി കെഎസ്യു, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പഠനാന്തരീക്ഷം നഷ്ടമാകുന്നു:
രക്ഷിതാക്കൾ
തോട്ടട ഗവ.ഐടിഐയില്‍ നിരന്തരമുണ്ടാകുന്ന കെഎസ്യു, എസ്എഫ്ഐ രാഷ്ട്രീയപോരില് വിദ്യാര്‍ഥികളുടെ പഠനാന്തരീക്ഷം നഷ്ടമാകുന്നുവെന്ന് രക്ഷിതാക്കള്‍. ഇതു പരിഹരിക്കാന്‍ കോളജ് അധികൃതരും രാഷ്ട്രീയ പാര്‍ട്ടികളും പോലീസും ഇടപെടണമെന്ന ആവശ്യം ശക്തമാണ്.
ജില്ലയിൽ ഇന്ന് കെഎസ്യു പഠിപ്പ് മുടക്ക്
തോട്ടട ഐടിഐയിൽ ഇന്നലെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് പ്രഫഷണൽ കോളജ് ഉൾപ്പെടെയുള്ള ജില്ലയിലെ മുഴുവൻ കാമ്പസുകളിലും കെഎസ്യു പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. കണ്ണൂർ ഐടിഐ മറ്റൊരു യൂണിവേഴ്സിറ്റി കാമ്പസാണെന്നും സിപിഎമ്മിന് ഗുണ്ടകളെ റിക്രൂട്ട് ചെയ്യുന്ന കേന്ദ്രമാണെന്നും ആ കേന്ദ്രത്തിന്റെ യഥാർഥചിത്രം പുറം ലോകത്തെത്തിക്കുമെന്നും കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ പറഞ്ഞു. ജനാധിപത്യം നിലനിർത്താനുള്ള പോരാട്ടങ്ങൾക്ക് കെഎസ്യു ഏതറ്റംവരെയും പോകുമെന്നും അതുൽ പ്രതികരിച്ചു.
സമാധാനാന്തരീക്ഷം കെഎസ്യു
തകർക്കുന്നു: എസ്എഫ്ഐ
കണ്ണൂർ: ഐടിഐ കാമ്പസിനകത്ത് ആക്രമണം അഴിച്ചുവിട്ട് സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കമാണ് കഴിഞ്ഞ കുറേദിവസങ്ങളായി കെഎസ്യു-യൂത്ത് കോൺഗ്രസ് സംഘം നടത്തുന്നത്. ഇത്തരം നീക്കങ്ങളെ വിദ്യാർഥികളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ഐടിഐയിൽ
ക്ലാസുകൾ ഉണ്ടാകില്ല
കണ്ണൂർ: വിദ്യാർഥി സംഘടനകൾ തമ്മിലുള്ള സംഘർഷാവസ്ഥ കാരണം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കണ്ണൂർ തോട്ടട ഗവ. ഐടിഐയിൽ ക്ലാസുകൾ ഉണ്ടാവില്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഈ ദിവസങ്ങളിൽ ട്രെയിനികൾക്ക് കാമ്പസിൽ പ്രവേശനം അനുവദിക്കില്ല. ഇന്ന് നടത്താനിരുന്ന പിടിഎ പൊതുയോഗവും മാറ്റിവച്ചു.